സാമാ ഡിജിറ്റൽ റെക്കോഡിങ്ങ് സ്റ്റുഡിയോ ഉദ്ഘാടനം ചെയ്തു

കോട്ടയം: സർഗ ഭാരതി അക്കാദമി ഓഫ് മ്യൂസിക് ആൻഡ് ആർട്സ് (സാമാ ) സാമാ ഡിജിറ്റൽ റെക്കോഡിങ്ങ് സ്റ്റുഡിയോ മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്തു. കോട്ടയം പബ്ളിക്ക് ലൈബ്രറി സമുച്ചയത്തിൽ ആരംഭിച്ചിരിക്കുന്ന സാമാ ഡിജിറ്റൽ റെക്കോഡിങ്ങ് സ്റ്റുഡിയോയിൽ ആധുനിക സൗകര്യങ്ങളോട് കൂടിയ സൗണ്ട് റെക്കോർഡിങ് , ഡബിങ്ങ് , എഡിറ്റിങ് എന്നിവയ്ക്ക് സൗകര്യം ഉണ്ട്. ഉദ്ഘാടന യോഗത്തിൽ സാമാ ഡയറക്ടർ ഫാ.എം.പി ജോർജ് , ജോർജ് ജേക്കബ് പുരയ്ക്കൽ , ബിനോയ് വേളൂർ , ഫാ.എബ്രഹാം വർഗീസ് , ബ്രിജേഷ് ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.

Hot Topics

Related Articles