കോട്ടയം തിരുവാതുക്കൽ – പാറച്ചാൽ ബൈപ്പാസിലെ പാലത്തിൽ നിന്നും യുവതി വെള്ളത്തിൽ ചാടി : നാട്ടുകാരും പോലീസും ചേർന്ന് രക്ഷപ്പെടുത്തി

കോട്ടയം : കോട്ടയം തിരുവാതുക്കൽ – പാറേച്ചാൽ ബൈപ്പാസിൽ പാറച്ചാൽ പാലത്തിൽ നിന്നും യുവതി വെള്ളത്തിൽ ചാടി. അമ്പലക്കടവ് സ്വദേശിയായ യുവതിയാണ് ആറ്റിൽ ചാടിയത്. പ്രദേശവാസി തന്നെയായ യുവതിയാണ് വെള്ളത്തിൽ ചാടിയത് എന്നാണ് ലഭിക്കുന്ന വിവരം. ഇന്ന് വൈകിട്ട് നാല കോട് കൂടിയായിരുന്നു സംഭവം. പാലത്തിലൂടെ ഫോണിൽ സംസാരിച്ചുകൊണ്ട് നടന്നെത്തിയ യുവതി പ്രകോപനമൊന്നുമില്ലാതെ പാലത്തിൽ നിന്നും വെള്ളത്തിലേക്ക് ചാടുകയായിരുന്നു. സംഭവം കണ്ടു നിന്ന നാട്ടുകാർ ചേർന്ന് യുവതിയെ രക്ഷപ്പെടുത്തി കരയ്ക്കെയെത്തിച്ചു. യുവതിയുടെ പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം. കോട്ടയം വെസ്റ്റ് പോലീസിന്റെ ജീപ്പിൽ യുവതിയെ ജില്ലാ ജനറൽ ആശുപത്രിയിൽ എത്തിച്ചു.

Advertisements

Hot Topics

Related Articles