കോട്ടയം : ഈസ്റ്റർ അടുത്തിരിക്കെ മാംസത്തിന് ആവശ്യക്കാർ ഏറിയത് മുതലെടുത്ത് വിപണി വിലയേക്കാൾ വൻ തുക ഈടാക്കിയ യൂദാ മീറ്റ് സ്റ്റാൾ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തെ തുടർന്ന് പഞ്ചായത്ത് ഭരണ സമിതി സ്റ്റോപ്പ് മെമോ നൽകി. കൂടാതെ പ്രതിഷേധിച്ച പ്രവർത്തകരെ കൈയേറ്റം ചെയ്യാനും വധിക്കാനും ശ്രമിച്ച കട ഉടമയെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
Advertisements



കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിനു പാതയിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷാൻ ടി ജോൺ, പഞ്ചായത് പ്രസിഡന്റ് ജെസ്സി ഫിലിപ്പ്, മെമ്പർമാരായ ടി പി തോമസ്, സിബി മാത്യു, അഭിലാഷ് വി ആർ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിനീഷ് ബെന്നി മണ്ഡലം പ്രസിഡന്റ് അജിൽ കാലായിൽ, ജെയ്സൺ പെരുവേലിൽ,ലിറ്റൊ ജോസഫ് , അമൽ കുര്യൻ, ഐബിൻ ജോസഫ്, അജിൻ എബ്രഹാം തുടങ്ങിയവർ നേതൃത്വം നൽകി.

