പണിയുപകരണങ്ങൾ വാടകക്ക് എടുത്തവർ കൃത്യമായി വാടക നൽകിയില്ല ; കടയ്ക്കുള്ളിൽ വച്ച് ജീവനക്കാരന് മർദനം 

പണിയുപകരണങ്ങൾ വാടകക്ക് എടുത്തവർ നേരത്തെ പറഞ്ഞുറപ്പിച്ച വാടക നൽകാൻ തയ്യാറാകാത്തത് ആണ് പ്രശ്നങ്ങൾക്ക് തുടക്കം. ഇതിനെ തുടർന്ന് വാക്ക് തർക്കമായി. ശേഷം മർദനം. ഈരാറ്റുപേട്ട  എം.ജി.എച്ച്.എസ്.എസിന് സമീപത്തെ പണിയുപകരണങ്ങൾ വാടകക്ക് നൽകുന്ന സ്ഥാപനത്തിൽ ഇന്നലെ വൈകുന്നേരം ആറേകാലോടെയാണ് സംഭവം.വാടകക്കെടുത്ത ഉപകരണങ്ങൾക്ക് നേരത്തെ നിശ്ചയിച്ച വാടക നൽകാൻ വിസ്സമ്മതിച്ചതിനെ തുടർന്നുണ്ടായ തർക്കമാണ് മർദനത്തിലേക്ക് എത്തിയതെന്ന് സ്ഥാപനത്തിലെ ജീവനക്കാർ പറഞ്ഞു. മർദനത്തിൽ പരിക്കേറ്റ സ്ഥാപന ഉടമയുടെ മകൻ കൂടിയായ അക്ഷയ്നെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നു പേർ ചേർന്നാണ് മർദിച്ചതെന്നും ഇവർക്കെതിരെ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും ജീവനക്കാർ പറഞ്ഞു.

Advertisements

Hot Topics

Related Articles