പ്രതിമാസ ചലച്ചിത്ര പ്രദർശനം ഏപ്രിൽ 25ന്; എ പ്രഗ്നന്റ് വിഡോ പ്രദർശിപ്പിക്കും

കോട്ടയം : ആത്മ ഫിലിം സൊസൈറ്റിയും
കെ.പി.എൽ കൾച്ചറൽ സൊസൈറ്റിയും സംയുക്തമായി നടത്തുന്ന പ്രതിമാസ ചലച്ചിത്ര പ്രദർശനം പ്രശസ്ത ക്യാമറാമാനും,കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റ്യൂട്ട് ചെയർമാനുമായ സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും. പ്രതിമാസ ചലച്ചിത്ര പ്രദർശനം,കോട്ടയം പബ്ലിക് ലൈബ്രറി ചിത്രതാര മിനി തിയേറ്ററിൽ 25ന് വൈകുന്നേരം 5.30ന് തുടക്കം കുറിക്കുന്നു. നിരവധി രാജ്യാന്തര മേളകളിൽ പങ്കെടുത്ത കെ.ആർ ഉണ്ണി സംവിധാനം ചെയ്ത എ പ്രഗ്നന്റ് വിഡോ എന്ന ചലച്ചിത്രം പ്രദർശിപ്പിക്കും, പ്രദർശനം സൗജന്യമായിരിക്കും.

Advertisements

Hot Topics

Related Articles