തിരഞ്ഞെടുപ്പിന് മുൻപ് നീക്കങ്ങൾ തീവ്രം:വിജയ് യെയും പിതാവിനെയും കണ്ട് കോൺഗ്രസ്‌ നേതാക്കൾ ചർച്ച നടത്തി

ചെന്നൈ:തമിഴ്‌നാടിൽ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നോട്ടുവച്ച് രാഷ്ട്രീയ നീക്കങ്ങൾ വേഗം അടുത്തിരിക്കുകയാണ്. കോൺഗ്രസ് നേതാക്കളും ടിവികെ നേതാവ് വിജയ്‌ തമ്മിലുള്ള കൂടിക്കാഴ്ചകളും, വിജയ്‌യുടെ പിതാവ് എസ്.എ. ചന്ദ്രശേഖറും മുതിർന്ന കോൺഗ്രസ് നേതാവ് തിരുച്ചി വേലുസാമിയും തമ്മിലുള്ള ദീർഘസമയ ചർച്ചകളും രാഷ്ട്രീയ വട്ടങ്ങളിൽ വലിയ ചർച്ചയാക്കുകയാണ് രാഹുൽ ഗാന്ധിയുമായി അടുത്ത ബന്ധം പുലർത്തുന്ന ഓൾ ഇന്ത്യ പ്രഫഷണൽ കോൺഗ്രസ് അധ്യക്ഷൻ പ്രവീൺ ചക്രവർത്തി കഴിഞ്ഞ ദിവസം ചെന്നൈ പട്ടിണമ്പാക്കത്തെ വിജയ്‌യുടെ വസതിയിൽ എത്തി.

Advertisements

ഇത് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസും വിജയ്‌ നേതൃത്ത്വത്തിലുള്ള ടിവികെയും തമ്മിൽ സഖ്യമുണ്ടാകാമെന്ന രാഷ്ട്രീയ സാദ്ധ്യത പരിശോധിക്കുന്ന നീക്കമെന്ന തരത്തിൽ വിലയിരുത്തപ്പെടുന്നു. എങ്കിലും ഇരുപക്ഷവും ഈ കൂടിക്കാഴ്ചയെക്കുറിച്ച് ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.ഇതിനിടെ, വിജയ്‌യുടെ പിതാവും സംവിധായകനുമായ എസ്.എ. ചന്ദ്രശേഖർ തിരുച്ചിറപ്പള്ളിയിൽ കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസാമിയെ കണ്ടുമുട്ടി. ഒരു സ്വകാര്യ ചടങ്ങിന് ശേഷം ഇരുവരും ഒരേ കാറിൽ തിരുവാരൂരിലേക്ക് യാത്രയായി. നാലുമണിക്കൂറോളം നീണ്ട ചർച്ചയായിരുന്നു നടന്നത് എന്നതാണ് പുറത്തുവന്ന വിവരം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഈ രാഷ്ട്രീയ ചലനങ്ങളുടെ പശ്ചാത്തലത്തിൽ, കോൺഗ്രസ് സമിതി കഴിഞ്ഞ ദിവസം ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് ക്രമീകരണവുമായി ബന്ധപ്പെട്ട ചർച്ച നടത്തിയിരുന്നു. എന്നാൽ വിജയ്‌–കോൺഗ്രസ് കൂടിക്കാഴ്ചകളെ കുറിച്ച് ഡിഎംകെ ഇപ്പോൾ വരെ പ്രതികരിച്ചിട്ടില്ല.തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഷ്ട്രീയ തന്ത്രങ്ങളിലുമൊക്കെ ഈ കൂടിക്കാഴ്ചകൾ നിർണായക വളവുകൾ സൃഷ്ടിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Hot Topics

Related Articles