മലയിൻകീഴ്:തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഇത്തവണത്തെ ശ്രദ്ധേയ സ്ഥാനാർഥികളിൽ ഒരാളായി മാറുകയാണ് മലയിൻകീഴ് പഞ്ചായത്തിലെ ഒന്നാം വാർഡായ തച്ചോട്ടുകാവിലെ എൽഡിഎഫ് സ്ഥാനാർഥി അജന്യ എസ്. അജി. വെറും ഇരുപത്തൊന്നുകാരിയായ അജന്യ മച്ചിനാട് അജി ഭവനിലാണ് താമസം.മലയിൻകീഴ് മാധവകവി സ്മാരക ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ അജന്യ.എസ്എഫ്ഐ ലോക്കൽ കമ്മിറ്റി അംഗവും കോളേജിലെ മൂന്നാം വർഷ പ്രതിനിധിയുമാണ്.
വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സജീവമായ അജന്യയ്ക്ക് സ്ഥാനാർഥിത്വം ലഭിച്ചത് അപ്രതീക്ഷിതമായിരുന്നുവെങ്കിലും, വനിത സംവരണമായ വാർഡിൽ വിദ്യാഭ്യാസവും യുവത്വവും മികവ് പ്രകടമാക്കുന്ന സ്ഥാനാർഥിയെ ആഗ്രഹിച്ച പാർട്ടി വിലയിരുത്തലാണ് അജന്യയയെ തെരഞ്ഞെടുപ്പ് ഗോദയിലേക്ക് നയിച്ചത്.വിദ്യാർഥിനിയായ അജന്യയ്ക്ക് വോട്ടർമാരിൽ നിന്ന് വലിയ പിന്തുണ ലഭിക്കുകയാണെന്നും വിജയത്തിൽ ആത്മവിശ്വാസമുണ്ടെന്നും അവർ പറയുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പാർട്ടി പ്രവർത്തനത്തിന് അടിത്തറയുള്ള കുടുംബത്തിലാണ് അജന്യയുടെ വരവ്. പിതാവ് എസ്. അജി ഡ്രൈവറായും പാർട്ടി പ്രവർത്തകനായും പ്രവർത്തിക്കുന്നു. മാതാവ് എസ്. സംഗീത ഒരു സ്വകാര്യ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്യുന്നു. സഹോദരി അനന്യ എസ്. അജി മലയിൻകീഴ് ഗവ. കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയാണ്.


