ഇലക്ട്രിക്കൽ വെഹിക്കിൾ മെയിന്റനൻസ് കോഴ്സ്

കോട്ടയം: ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ പട്ടികജാതി ഉദ്യോഗാർഥികൾക്കായി നടത്തുന്ന തൊഴിൽ നൈപുണ്യ പരിശീലനത്തിന്റെ ഭാഗമായി ഇലക്ട്രിക്കൽ വെഹിക്കിൾ മെയിന്റനൻസ് കോഴ്സ് നടത്തുന്നു. കുന്നന്താനത്തുള്ള അസാപ് ട്രെയിനിംഗ് സെന്ററിലാണ് കോഴ്സ്. പരിശീലന കാലയളവ് അഞ്ചു മാസം. കോട്ടയം ജില്ലയിലെ സ്ഥിരതാമസക്കാരായ 18-നും 40-നുമിടയിൽ പ്രായമുള്ള പട്ടികജാതി വിഭാഗത്തിലുള്ളവർക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത-പ്ലസ് ടൂ/ഐ.ടി.ഐ. അവസാന തീയ്യതി- ഫെബ്രുവരി 26. താൽപര്യമുള്ളവർ വരുമാന സർട്ടിഫിക്കറ്റ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർക്ക് അപേക്ഷ നൽകണം. ഫോൺ: 0481 2562503.

Advertisements

Hot Topics

Related Articles