ഏറ്റുമാനൂർ : എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടറിലൂടെ ലഹരിയും കഞ്ചാവും മയക്കുമരുന്നുകളും കേരളത്തിലേയ്ക്ക് എത്തുന്നത് കുറഞ്ഞതോടെ ലഹരിയ്ക്കായി പുതുവഴി തേടി യുവത്വം. ഹൃദ്രോഗത്തിനും, ഹൈപോടെൻഷൻ, അനസ്തീഷ്യ ആവശ്യങ്ങൾക്കും ആയി ഉപയോഗിക്കുന്ന മരുന്നുകൾ ലഹരിയ്ക്കായി ഉപയോഗിക്കുന്നതിനായാണ് ഇപ്പോൾ പുതു തലമുറ ശ്രമിക്കുന്നത്. ഇത്തരത്തിൽ വലിയ തോതിൽ ലഹരിയ്ക്കായി എത്തിച്ച മരുന്നുകളുമായി ഏറ്റുമാനൂരിൽ യുവാവ് പിടിയിലായി. ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ മെഡിക്കൽ ഷോപ്പിൽ നിന്നും ലഭിക്കാത്തതുമായ 140 കുപ്പി മരുന്നുകളും 5 ഗ്രാം കഞ്ചാവുമായാണ് യുവാവ് ഏറ്റുമാനൂർ എക്സൈസ് സംഘത്തിന്റെ പിടിയായിലായത്. ഏറ്റുമാനൂർ തൊട്ടിപ്പറമ്പിൽ വീട്ടിൽ ലിബിൻ വർഗീസ് എബ്രഹാ(33)മിനെ യാണ് എക്സൈസ് സംഘം പിടികൂടിയത്.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഏറ്റുമാനൂർറേഞ്ച് എക്സൈസ് അസിസ്റ്റന്റ് ഇൻസ്പെക്ടർ സുദർശനൻ. കെ യുടെ നേതൃത്വത്തിൽ ഏറ്റുമാനൂർ കെ എസ് ആർ റ്റി സി ബസ് സ്റ്റാൻഡ് പരിസരത്ത് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. 60 രൂപയ്ക്കു ഓൺലൈനിൽ ലഭിക്കുന്ന ഈ മരുന്ന് ഉത്തേജകമരുന്നായി ദുരുപയോഗം ചെയ്യുന്നതിന് ബോട്ടിൽ ഒന്നിന് 500 രൂപ നിരക്കിലാണ് വില്പന നടത്തുന്നത് എന്ന് അന്വേഷണത്തിൽ ബോധ്യമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കുട്ടികളുടെയും യുവാക്കളുടെയും ഇടയിൽ ഇത്തരം ഇൻജെക്ഷൻ മരുന്നുകൾ സപ്ലൈ ചെയ്ത് സാമ്പത്തിക ലാഭം ഉണ്ടാക്കുകയാണ് ഇയാളുടെ പതിവ്. ലിബിൻ മേജർ കഞ്ചാവ് കേസുകളിൽ പ്രതിയായി ശിക്ഷിക്കപ്പെട്ട ആളാണ്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടറോടൊപ്പം റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ് )മാരായ ഹരീഷ് ചന്ദ്രൻ, രഞ്ജിത്ത് കെ നന്ത്യാട്ട്,സുമോദ് കെ.എസ്, പ്രിവന്റീവ് ഓഫീസർ (ഗ്രേഡ് ),
സുജിത് റ്റി എസ് , രതീഷ് പി കെ, വനിത സിവിൽ എക്സൈസ് ഓഫീസർ പ്രിയ വി.വി, പ്രിവന്റീവ് ഓഫീസർ ഡ്രൈവർ വിനോദ് സി. എം
എന്നിവർ പങ്കെടുത്തു.


