“എന്റെ ഓർമയിലൊന്നും ജന്മദിനം ഇത്രമേല്‍ വിപുലമായി ആഘോഷിച്ചിട്ടില്ല. ; പിറന്നാൾ ദിനത്തിലെ ആഘോഷം ഓർമ്മകൾ പങ്കു വച്ച് ബിഗ് ബോസ് താരം അനീഷ് 

ബിഗ് ബോസ് മലയാളം സീസണ്‍ 7 ലൂടെ ജനഹൃദയങ്ങള്‍ ഏറ്റെടുത്ത താരമാണ് കോമണർ ആയെത്തിയ അനീഷ്. ബിഗ് ബോസിനു ശേഷവും നിരവധി അവസരങ്ങളാണ് അനീഷിനെ തേടിയെത്തിയത്. ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും അനീഷ് സജീവമാണ്. ആദ്യമായി താൻ പിറന്നാള്‍ ആഘോഷിച്ചതിനെക്കുറിച്ചാണ് അനീഷിന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റ്. തന്റെ ഓർമയില്‍ ആദ്യമായാണ് ഇത്തരമൊരു കാര്യം സംഭവിക്കുന്നതെന്ന് അനീഷ് പറയുന്നു.

Advertisements

“എന്റെ ഓർമയിലൊന്നും ജന്മദിനം ഇത്രമേല്‍ വിപുലമായി ആഘോഷിച്ചിട്ടില്ല. അതിനു കാരണങ്ങള്‍ പലതാണ്. പ്രധാനമായി എന്റെ പിറന്നാള്‍ മെയ്‌ 20 നാണ് എന്നുള്ളത് തന്നെ. ചെറുപ്പത്തില്‍ ആ സമയത്ത് സ്കൂളും, കോളേജും അവധിയിലാകും. അപ്പോള്‍ പിന്നെ ആഘോഷിക്കാൻ അവസരമില്ല. മുതിർന്നപ്പോള്‍ എന്തുകൊണ്ടോ ഞാനത് ആഘോഷിക്കാറില്ല. ആ ദിവസം സാധാരണ ദിവസം പോലെ കടന്നുപോകും. ചിലപ്പോഴൊക്കെ തോന്നാറുണ്ട്, അങ്ങനെ പോരല്ലോ എന്നൊക്കെ. എങ്കിലും ഞാനത് കാര്യമായി എടുത്തില്ല.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാല്‍ ഈ വർഷം എന്റെ പ്രതീക്ഷകള്‍ക്കും അപ്പുറത്ത് കാര്യങ്ങള്‍ സംഭവിച്ചു. മെയ്‌ 20 നാണ് എന്റെ പിറന്നാള്‍ എന്ന് ബിഗ്ബോസില്‍ പറഞ്ഞിരുന്നെങ്കിലും പിന്നീട് സോഷ്യല്‍ മീഡിയയില്‍ അതിന്റെ യാതൊരു സൂചനയും കൊടുത്തിരുന്നില്ല. എങ്കിലും ഒരുപാട് പേർ അതോർത്തുവെച്ച്‌ എന്നെ വിഷ് ചെയ്തു. സർപ്രൈസ് ഗിഫ്റ്റുകളും, കേക്കുകളും അയച്ചുതന്നു. സർവോപരി നിങ്ങളുടെ സ്നേഹവും, പ്രാർത്ഥനയും തന്നു. എങ്ങനെയാണ് നന്ദി പറയേണ്ടത് എന്നറിയില്ല. ഞാനിതിന് അർഹനാണോ എന്നുപോലും അറിയില്ല. എങ്കിലും പറയുകയാണ്, ഹൃദയം കൊണ്ട് പറയുകയാണ്. നന്ദി.. ഒരുപാട് നന്ദി”, അനീഷ് ഇൻസ്റ്റഗ്രാമില്‍ കുറിച്ചു. ആർജെ ബിൻസി അടക്കമുള്ള ബിഗ്ബോസിലെ അനീഷിന്റെ സഹതാരങ്ങളും നിരവധി ആരാധകരും താരത്തിന് പിറന്നാള്‍ ആശംസകള്‍ നേർന്ന് കമന്റ് ചെയ്തിട്ടുണ്ട്.

Hot Topics

Related Articles