ജി 20 ഉച്ചകോടി ; കുമരകത്ത്  ഡ്രോൺ പറത്തുന്നത് നിരോധിച്ചു

കോട്ടയം : ജില്ലയിൽ ഈ മാസം അവസാനം മുതൽ അടുത്തമാസം 10 വരെ നടക്കുന്ന ജി-20 ഉച്ചകോടിയുടെ  സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കുമരകവും പരിസരവും റെഡ് സോണിൽ ഉൾപ്പെടുത്തിയിരിക്കുന്നതിനാൽസെക്ഷൻ 24 (2) ഡ്രോൺ റൂൾസ് 2021 പ്രകാരം  കുമരകത്തും പരിസരപ്രദേശങ്ങളിലുമായി അഞ്ച് കിലോമീറ്റർ ചുറ്റളവിൽ ഡ്രോൺ പറത്തുന്നത്  കർശനമായി നിരോധിച്ചിരിക്കുകയാണ്.  ഈ മാസം 29 മുതൽ  ഏപ്രിൽ 10 വരെയാണ്  നിരോധിച്ചിരിക്കുന്നത് . ഡ്രോണുകൾ, റിമോട്ട് കണ്ട്രോൾഡ് എയർക്രാഫ്റ്റ്, മറ്റ് എയർ ബലൂണുകൾ  എന്നിവയും ഈ പരിധിയിൽ വരുന്നതായിരിക്കും. ഇത് ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കുന്നതാണെന്നും  ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് പറഞ്ഞു.

Hot Topics

Related Articles