ന്യൂഡൽഹി: ഉന്നത പഠനത്തിനായി ജർമ്മനിയിലെത്തിയ ഇന്ത്യൻ വിദ്യാർഥി മരിച്ചു. തെലങ്കാനയിലെ ജങ്കാവ് ജില്ലയിലെ മൽകാപൂർ സ്വദേശി 22കാരനായ തോക്കല ഹൃത്വിക് റെഡ്ഡിയാണ് മരിച്ചത്. താമസിക്കുന്ന അപാർട്ട്മെന്റ്റിലുണ്ടായ തീപിടിത്തത്തിൽ നിന്നും രക്ഷപ്പെടാനായി താഴേക്ക് ചാടിയതായിരുന്നു ഹൃത്വിക്.അപാർട്ട്മെന്റിൽ ആളിപ്പടരുന്ന തീയിൽ നിന്നും രക്ഷപ്പെടാനായി എടുത്തു ചാടിയ ഹൃത്വികിന് വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായ പരുക്കേറ്റു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. യുവാവിന്റെ അപ്രതീക്ഷിതമായ മരണം നാടിനേയും കുടുംബത്തേയും അഗാധദുഖത്തിലാഴ്ത്തി.ഉപരിപഠനത്തിനായാണ് ഹൃത്വിക് ജർമ്മനിയിലെത്തിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. മരണവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി അധികൃതർ അന്വേഷണം നടത്തിവരികയാണെന്നും റിപ്പോർട്ടുണ്ട്.
അപാർട്ട്മെന്റിൽ തീപിടിത്തം; രക്ഷയ്ക്കായി ചാടിയ ഇന്ത്യൻ വിദ്യാർഥിനിയ്ക്ക് ജർമ്മനിയിൽ ദാരുണാന്ത്യം


