കേരള സര്‍ക്കാരിന് കീഴില്‍ പി.എസ്.സി പരീക്ഷയില്ലാതെ വിവിധ ജില്ലകളിലേക്ക് താല്‍ക്കാലിക നിയമനങ്ങള്‍ ; അറിയേണ്ടതെല്ലാം

ന്യൂസ് ഡെസ്ക് : കേരള സര്‍ക്കാരിന് കീഴില്‍ പി.എസ്.സി പരീക്ഷയില്ലാതെ വിവിധ ജില്ലകളിലേക്ക് താല്‍ക്കാലിക നിയമനങ്ങള്‍ നടക്കുന്നു.അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. 

ഇന്ന് വന്ന ഒഴിവുകള്‍ അറിയാം…


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എറണാകുളത്ത് സെക്യൂരിറ്റി ഗാര്‍ഡ്  (ഫെബ്രുവരി 19)

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റി മുഖേന സെക്യൂരിറ്റി ഗാര്‍ഡ് – പുരുഷന്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 29 ന് രാവിലെ 11 ന് വാക്‌ഇന്‍ഇന്റര്‍വ്യൂ നടത്തും. എട്ടാം ക്ലാസ് പാസായിരിക്കണം. മതിയായ ശാരീരിക യോഗ്യതകള്‍ ഉണ്ടായിരിക്കണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ നിയമനത്തിന് മുന്നോടിയായി പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍, പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 04842386000.

വനിത ശിശുവികസന വകുപ്പില്‍ ജോലി; (ഫെബ്രുവരി 24)

വനിത ശിശു വികസന വകുപ്പിന്റെ കീഴില്‍ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയില്‍ തൃശ്ശൂര്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഹോം ഫോര്‍ ഗേള്‍സില്‍ ഹൗസ് മദര്‍ തസ്തികയിലേക്ക് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. നാല് ഒഴിവുകളുണ്ട്. സോഷ്യല്‍ വര്‍ക്ക്, സോഷ്യോളജി, സോഷ്യല്‍ സയന്‍സ്, സൈക്കോളജി എന്നിവയില്‍ ഏതെങ്കിലും ബിരുദമാണ് യോഗ്യത. 25 വയസ് പൂര്‍ത്തിയാകണം. 3045 പ്രായപരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന നല്‍കും. സ്ത്രീകളുടേയും കുട്ടികളുടേയും മേഖലയിലുള്ള രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം നിര്‍ബന്ധമായും ഉണ്ടായിരിക്കണം. പ്രതിമാസം വേതനം 22,500 രൂപ.

നിര്‍ദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാര്‍ഥികള്‍ വെള്ള പേപ്പറില്‍ തയാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം ഫെബ്രുവരി 24 ന് രാവിലെ 10ന് തൃശ്ശൂര്‍ രാമവര്‍മ്മപുരം മോഡല്‍ ഹോം ഫോര്‍ ഗേള്‍സില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്‌ട് ഡയറക്ടര്‍, കേരള മഹിള സമഖ്യ സൊസൈറ്റി, ടി.സി 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന പി.ഒ., തിരുവനന്തപുരം, ഫോണ്‍: 0471 2348666, ഇമെയില്‍: [email protected], വെബ്‌സൈറ്റ്: www.keralasamakhya.org.

മലപ്പുറത്ത് മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍; 

(ഫെബ്രുവരി 15)

മലപ്പുറം ജില്ലയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മുഖേന മലപ്പുറം ജില്ലയിലെ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തില്‍ മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍മാരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഫെബ്രുവരി 15ന് വൈകീട്ട് അഞ്ചിന് മുമ്ബായി നിര്‍ദിഷ്ട ഫോമും അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും വണ്ടൂര്‍ ഗവ. ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന ഡി.പി.എം.എസ്.യു.പി ഓഫീസില്‍ എത്തിക്കണം. ഉദ്യോഗാര്‍ഥികള്‍ 2024 ഫെബ്രുവരി ആറിന് 40 വയസ് കവിയാത്തവരാകണം. കൂടുതല്‍ വിവരങ്ങള്‍ www.nam.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.

സ്റ്റേറ്റ് ഓഫീസര്‍ നിയമനം (ഫെബ്രുവരി 24)

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ആശുപത്രി വികസന സൊസൈറ്റി മുഖേന സേഫ്റ്റി ഓഫീസര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 24 ന് രാവിലെ 11നു വാക്‌ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഡിപ്ലോമ ഇന്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റിയാണ് യോഗ്യത. സമാന മേഖലയിലെ പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അന്നേ ദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസല്‍, പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയ നിവാരണത്തിനും: 04842336000.

സാമൂഹ്യ നീതി വകുപ്പില്‍ സോഷ്യല്‍ വര്‍ക്കര്‍; (ഫെബ്രുവരി 17)

ആലപ്പുഴ: സാമൂഹ്യ നീതി വകുപ്പിന് കീഴില്‍ മായിത്തറയില്‍ പ്രവര്‍ത്തിക്കുന്ന വൃദ്ധ വികലാംഗ സദനത്തില്‍ സോഷ്യല്‍ വര്‍ക്കര്‍, ജെ.പി.എച്ച്‌.എന്‍. വിഭാഗം ജീവനക്കാരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.

സോഷ്യല്‍ വര്‍ക്കില്‍ അംഗീകൃത സര്‍വ്വകലാശാല ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം (കൗണ്‍സിലിംഗ് സേവന പരിചയം അഭികാമ്യം). സര്‍ട്ടിഫൈഡ് കൗണ്‍സിലിംഗ് പാസായവര്‍ക്ക് മുന്‍ഗണന. പ്രായപരിധി 2545 വയസ്സ്. സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര സ്ഥാപനങ്ങളില്‍ സോഷ്യല്‍ വര്‍ക്കര്‍ തസ്തികയില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം. ഈ യോഗ്യതയുള്ളവര്‍ക്ക് സോഷ്യല്‍ വര്‍ക്കര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.

ജെ.പി.എച്ച്‌.എന്‍ അല്ലെങ്കില്‍ എ.എന്‍.എം വിഭാഗത്തിലേക്കുള്ള യോഗ്യത: പ്ലസ്ടു, സര്‍ക്കാര്‍/സ്വകാര്യ മേഖലയില്‍ പരിശീലനം. 50 വയസില്‍ താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. വയോജന മേഖലയില്‍ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന.

താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകര്‍പ്പുമായി ഫെബ്രുവരി 17ന് രാവിലെ 10 മണിക്ക് മായിത്തറ വൃദ്ധവികലാംഗ സദനത്തില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക. വിവരങ്ങള്‍ക്ക് : 0478 2816696.

ഫാര്‍മസിസ്റ്റ് ഒഴിവുകള്‍ (ഫെബ്രുവരി 21)

ഇടുക്കി ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഹോമിയോ ആശുപത്രികളില്‍ ഒഴിവുള്ള ഫാര്‍മസിസ്റ്റ് തസ്തികയിലേയ്ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വാക് ഇന്‍ ഇന്റര്‍വ്യൂ ഫെബ്രുവരി 21 ന് നടക്കും.

എന്‍.സി.പി. (നഴ്‌സ് കം ഫാര്‍മസിസ്റ്റ്) അല്ലെങ്കില്‍ സി.സി.പി. (സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ഫാര്‍മസി) (ഹോമിയോ) പാസായ ഉദ്യോഗാര്‍ഥികള്‍ വയസ്സ്, തിരിച്ചറിയല്‍ രേഖ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷന്‍ കാര്‍ഡും, ഈ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുമായി ഫെബ്രുവരി 21 ന് രാവിലെ 10.30 ന് തൊടുപുഴ തരണിയില്‍ ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന (ചാഴിക്കാട്ട് ആശുപത്രിയ്ക്ക് സമീപം) ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസില്‍ നേരിട്ട് ഹാജരാകണം.

Hot Topics

Related Articles