മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ആശുപത്രിയിൽ

ബംഗളൂരു : മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ ആശുപത്രിയിൽ. ശ്വാസം സംബന്ധമായ അസുഖങ്ങളും, ആമാശയ സംബന്ധമായ അസുഖങ്ങളെയും തുടർന്നാണ് ദേവഗൗഡയെ എയർപോർട്ട് റോഡിലെ മണിപ്പാൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 3 ദിവസമായി അദ്ദേഹത്തിന് പനിയും ചുമയും ഉണ്ടായിരുന്നുവെന്ന് കുടുംബം അറിയിച്ചു.

ആറ് തവണ ലോക്സഭാംഗം, ഏഴ് തവണ നിയമസഭാംഗം  കർണാടക മുൻ മുഖ്യമന്ത്രി എന്ന നിലകളിലും ശ്രദ്ധേയമായ വ്യക്തിത്വമാണ് എച്ച്.ഡി.ദേവഗൗഡയുടേത്. 1996 ൽ ഐ.കെ.ഗുജറാൾ രാജിവച്ച ഒഴിവിൽ ഇന്ത്യയുടെ പതിനൊന്നാമത് പ്രധാനമന്ത്രിയായിദേവഗൗഡ തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് കർണ്ണാടക മുഖ്യമന്ത്രി സ്ഥാനം രാജിവച്ചാണ് രാജ്യസഭാംഗമായത്.  1998-ൽ പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ ദേവഗൗഡ 1998-ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഹാസനിൽ നിന്ന് വീണ്ടും പാർലമെൻ്റംഗമായി തിരഞ്ഞെടുക്കപ്പെട്ടു.

Hot Topics

Related Articles