ദുല്‍ ഹജ്ജ് മാസപ്പിറവി ഇന്ന് ദൃശ്യമായില്ല; ബലിപെരുന്നാള്‍ മെയ് 28 വ്യാഴാഴ്ച 

തിരുവനന്തപുരം: ദുല്‍ ഹജ്ജ് മാസപ്പിറവി ഇന്ന് ദൃശ്യമാകാത്തതിനാല്‍ ബലിപെരുന്നാള്‍ മെയ് 28 വ്യാഴാഴ്ചയായിരിക്കുമെന്ന് പാളയം ഇമാമടക്കമുള്ളവർ അറിയിച്ചു. മെയ് 17 ന് മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ മെയ് 18 (തിങ്കളാഴ്ച) ദുല്‍ഖഅദ് 30 പൂർത്തീകരിച്ച്‌ മെയ് 19 ( ചൊവ്വാഴ്ച) ദുല്‍ഹജ്ജ് ഒന്നും മെയ് 28 (വ്യാഴാഴ്ച) ബലിപെരുന്നാളുമായിരിക്കുമെന്നാണ് അറിയിപ്പ്. പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിയും ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂർ മുഹമ്മദ്‌ കുഞ്ഞ് മൗലവിയുമാണ് ഇക്കാര്യം അറിയിച്ചത്.

Advertisements

Hot Topics

Related Articles