അമ്പലപ്പുഴ : സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പടിഞ്ഞാറെ നടയിൽ മോഡൽ സ്കൂളിന് എതിർവശമുള്ള രഞ്ജിത്ത് ലാലിൻ്റെ വീട്ടിലും കടയിലും അയാളുടെ കാറിൽ നിന്നുമാണ് നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻശേഖരം പിടികൂടിയത്. നേരത്തെയും ഇയാളെ അമ്പലപ്പുഴ പോലീസ് പുകയില ഉൽപ്പന്നങ്ങളുമായി പിടികൂടിയിട്ടുണ്ട്. ഇയാളുടെ വീടിനോട് ചേർന്നുള്ള കടമുറിയാണ് പുകയില ഉൽപ്പന്നങ്ങളുടെ ഗോഡൗൺ ആയി ഉപയോഗിച്ചിരുന്നത്. വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ തമിഴ്നാട്ടിൽ നിന്നും മറ്റും അനധികൃതമായി കൊണ്ടുവന്ന് ഇയാൾ കച്ചവടം നടത്തുന്നതായി വിവരം ലഭിച്ചിരുന്നു. ഇയാളെ പോലീസ് നിരീക്ഷിച്ചുവരുകയായിരുന്നു. അടച്ചിട്ടിരുന്ന കടയുടെ പൂട്ട് പൊളിച്ചാണ് പോലീസ് അകത്തു കയറി പരിശോധന നടത്തിയത്.
18 ചാക്കുകളിലായി 12, 500 പാക്കറ്റ് നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. ഇതിന് 12 ലക്ഷത്തോളം രൂപ വില വരും. രഞ്ജിത്ത്ലാൽ s/o വിശ്വനാഥൻ ഗൗരി സദനം അമ്പലപ്പുഴ എന്നയാളാണ് വ്യാപകമായ നിരോധിത പുകയിലുൽപന്നങ്ങൾ വിൽപ്പന നടത്തുന്നത്. ഇയാളുടെ ഭാര്യ സ്കൂൾ അധ്യാപികയാണ് . അമ്പലപ്പുഴ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടന്റ് കെ.എൻ രാജേഷിന്റെ മേൽനിർദ്ദേശാനുസരണം അമ്പലപ്പുഴ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ പ്രതീഷ്കുമാർ എം ന്റെ നേതൃത്വത്തിൽ സബ്ബ് ഇൻസ്പെക്ടർ സജിമോൻ പി.പി, പ്രൊബേഷൻ സബ്ബ് ഇൻസ്പെക്ടർ അമൽ ചന്ദ്രൻ, അസിസ്റ്റൻ്റ് സബ്ബ് ഇൻസ്പെക്ടർമാരായ ബാലകൃഷ്ണൻ എസ്, അബ്ദുൾ സലീം സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ മുഹമ്മദ് ഷെഫീക്ക്, രതീഷ് വി.ജി, സുരാജ്, റോബിൻസൺ, വിനിൽ എം കെ .സിവിൽ പോലീസ് ഓഫീസർമാരായ വിജിത്ത്,അമ്പാടി കെ എസ്, അരുൺകുമാർ എസ്, തൻസിം ജാഫർ, അഭിജിത്ത്, മഞ്ജു മത്തായി ഡ്രൈവർ സിവിൽ പോലീസ് ഓഫീസർ സുരേഷ്, ഹോം ഗാർഡ് ഇർഷാദ് എന്നിവരടങ്ങുന്ന സംഘമാണ് ഇത്രയും നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്.


