ആലപ്പുഴ: സി.പി.എം. പ്രവർത്തകരുടെ ആസിഡ് ആക്രമണത്തിൽ ഇരുകണ്ണിന്റെയും കാഴ്ചനഷ്ടപ്പെട്ട സി.പി.ഐ. പ്രവർത്തകൻ തിരുവമ്പാടി ആഞ്ഞിലിപറമ്പ് സതി സദനത്തില് പി. സദാശിവൻ( 86) ഇനി ഓർമ്മ. 48 വർഷമാണ് സദാശിവൻ കാഴ്ചയില്ലാതെ ജീവിതത്തോട് പടപൊരുതിയത്. കോൺഗ്രസും സി.പി.ഐ.യും സഖ്യത്തിലായിരുന്ന 1977-78 കാലത്തായിരുന്നു സംഭവം. സി.പി.ഐ. നേതാവായിരുന്ന പഴവീടുള്ള ജി. ചന്ദ്രമോഹനെ ആക്രമിക്കാനായി ഒരുവിഭാഗം സി.പി.എം. പ്രവർത്തകരെത്തി. ചന്ദ്രമോഹന്റെ വീടിനോടുചേർന്നുള്ള ഷെഡ് വളഞ്ഞ് അവർ ആക്രമണം നടത്തി. ബഹളം കേട്ട് അയൽവാസിയായി സദാശിവൻ ഓടിയെത്തി. ഈ സമയം സി.പി.എം. പ്രവർത്തകർ ആസിഡ് ബൾബെറിഞ്ഞു. അത് സദാശിവന്റെ മുഖത്താണ് പതിച്ചത്. ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. പക്ഷേ, രണ്ടുകണ്ണുകളിലും അപ്പോഴേക്കും ഇരുൾ വീണിരുന്നു.
ആലപ്പുഴയിലെ മികച്ച ആശാരിപ്പണിക്കാരനായ സദാശിവന്റെ ജീവിതം ഇതോടെ ദുരിതമായി. പി.കെ. വാസുദേവൻ നായർ മുഖ്യമന്ത്രിയായതോടെ സദാശിവന്റെ ഭാര്യ സതിക്ക് കേരള സ്പിന്നേഴ്സിൽ ജോലി നൽകി. പിന്നീട് സദാശിവൻ കാഴ്ചയില്ലായ്മയുമായി പൊരുത്തപ്പെട്ട് പഴവീടിൽ മിൽമ ബൂത്ത് തുടങ്ങി. അതിലൂടെയായിരുന്നു വരുമാനം കണ്ടെത്തയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മക്കള്: ബൈജു, സാബു (സി.പി.ഐ. പഴവീട് ലോക്കല് കമ്മിറ്റിയംഗം), പരേതനായ സൈജു. മരുമക്കള്: ദീപാലക്ഷ്മി, സുമാദേവി. . സംസ്കാര വ്യാഴാഴ്ച മൂന്നിന് വലിയ ചുടുകാട് ശശ്മാനത്തില്.


