ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം ഇന്ന് ജൂലൈ ഒൻപത് വ്യാഴാഴ്ച നാട്ടിൽ എത്തിക്കും 

ആലപ്പുഴ: ഉസ്‌ബെക്കിസ്ഥാനില്‍ കൊല്ലപ്പെട്ട മലയാളി വിദ്യാര്‍ത്ഥിനി സാവരിയയുടെ മൃതദേഹം വ്യാഴാഴ്ച ഒന്നിന് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും. ഉസ്‌ബെക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിയുമായി  കെ.സി. വേണുഗോപാല്‍ എം.പി. നടത്തിയ ഇടപെടലാണ് മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാൻ സാഹചര്യമൊരുക്കിയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനായി മരണ സർട്ടിഫിക്കറ്റ് ,ഹോസ്പിറ്റൽ  ക്ലിയറൻസ് ,എക്‌സിറ്റ്,കസ്റ്റംസ് ക്ലിയറൻസ് തുടങ്ങി വിവിധ രേഖകൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് ആവശ്യമായ നടപടികളുടെ ഏകോപനം കെസി വേണുഗോപാലിൻ്റെ ഡൽഹിയിലെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടുകൂടി സാവരിയയുടെ മൃതദേഹം ഡൽഹി വിമാനത്താവളത്തിൽ എത്തിച്ചിരുന്നു. രാത്രി 10 മണിയോടുകൂടി ഡൽഹിയിൽ നിന്നും വിമാനമാർഗ്ഗം മൃതദേഹം കേരളത്തിലേക്ക് എത്തിക്കും. 

Advertisements

 നെടുമ്പാശ്ശേരിയിൽ എത്തുന്ന മൃതദേഹം ബന്ധുക്കൾ ചേർന്ന് സ്വീകരിച്ച് വണ്ടാനം മെഡിക്കൽ കോളേജിൽ റീ പോസ്റ്റുമോർട്ടം നടത്തിയ ശേഷം ഹരിപ്പാടേക്ക് കൊണ്ടുപോകും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

 സാവരിയയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് കെസി വേണുഗോപാൽ ഉസ്‌ബെക്കിസ്ഥാൻ സ്ഥാനപതിയോട് ആവശ്യപ്പെട്ടു. ഉസ്‌ബെക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ സര്‍വകലാശാലയില്‍ പഠിച്ചിരുന്ന ഹരിപ്പാട് സ്വദേശിനിയായ സാവരിയ ബസന്താണ്  സഹപാഠിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.സാവരിയയുടെകുടുംബത്തിന്റെ പ്രതിനിധിയായി ബന്ധുകൂടിയായ ജനീഷ്  ഉസ്‌ബെക്കിസ്ഥാനിലത്തെുകയും അവിടെനിന്ന് മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് ഒപ്പം സഞ്ചരിക്കുകയും ചെയ്തിരുന്നു.

Hot Topics

Related Articles