ആലപ്പുഴ: കേരള ചിത്രകലാപരിഷത്ത് ആലപ്പുഴയും ലയൺസ് ക്ലബ്ബ് ഓഫ് ആലപ്പുഴ സെൻട്രലും ചേർന്ന് അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെ “ജീവിതം തന്നെ ലഹരി” എന്ന പേരിൽ കൂട്ട ചിത്രരചന സംഘടിപ്പിച്ചു. ലയൺസ് ക്ലബ്ബ് ഓഫ് ആലപ്പുഴ സെൻട്രൽ പ്രസിഡന്റ് ഡോക്ടർ രൂപേഷ് ചിത്രം വരച്ചുകൊണ്ട് ഈ കൂട്ട ചിത്രരചനയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ആലപ്പുഴ ലിയോ തേർട്ടീൻത് സ്കൂളിൽ വച്ചായിരുന്നു പരിപാടി. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടത്തിയ പോസ്റ്റർ രചന മത്സരത്തിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും പങ്കെടുത്ത എല്ലാ വിദ്യാർത്ഥികൾക്കുമുള്ള സർട്ടിഫിക്കറ്റ് വിതരണം നടത്തി
ലിയോ തേർട്ടീൻ സ്കൂളിലെ എച്ച്.എംയോഗം ഉദ്ഘാടനം ചെയ്തു. ചിത്രകലാ പരിഷത്ത് ജില്ലാ പ്രസിഡന്റ് ആർ. ഭുവനേന്ദ്രൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി രാജീവ് കെ.സി. പോൾ ജില്ലാ ട്രഷറർ ഹണി ഹർഷൻ ലയൺസ് ക്ലബ്ബ് ഓഫ് ആലപ്പുഴ സെൻട്രൽ സെക്രട്ടറി ഇൽസാഫ്, ക്ലബ്ബ് അംഗങ്ങളായ ലയൺ രാജ്മോഹൻ, വിജയകുമാർ, ലയൺ സുശീലാ പൈ , ആലപ്പുഴ നഗരസഭ പ്രതിപക്ഷ നേതാവ് വി.ജി. വിഷ്ണു എന്നിവർ പ്രസംഗിച്ചു


