എച്ച്.ആർ.എഫ് ഹ്യൂമൻ റൈറ്‌സ് ഫൌണ്ടേഷൻ കേരള സംസ്ഥാന ഘടകം നിലവിൽ വന്നു

തിരുവല്ല: എച്ച്.ആർ.എഫ് ഹ്യൂമൻ റൈറ്റ്‌സ് ഫൌണ്ടേഷൻ
മനുഷ്യ നന്മയെ മാത്രം ലക്ഷ്യമാക്കി ദേശീയ തലത്തിൽ പ്രവർത്തിക്കുന്നു കൂട്ടായ്മയാണ് എച്ച.ആർ.എപ് ഹ്യൂമൻ റൈറ്റ്‌സ് ഫൗണ്ടേഷൻ എന്ന പ്രസ്ഥാനം. സമൂഹത്തിലെ താഴെകിടയിലുള്ള ജനങ്ങളുടെ നിയമപരമായ അവകാശങ്ങളും ലഭിക്കേണ്ടുന്ന സേവനങ്ങളും നേടികൊടുക്കാൻ എല്ലാവിധ സഹായങ്ങൾക്കും
ഈ പ്രസ്ഥാനം കൂടെ നിൽക്കുന്നതാണ്.

Advertisements

കൂടാതെ മദ്യം, മയക്കുമരുന്ന് എന്നിവയിൽ നിന്ന് പുതു തലമുറയെ മോചിപ്പിക്കുക, അവർക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസം ലഭ്യമാക്കുക എന്നിവയും ഈ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളാണ്. ഈ പ്രസ്ഥാനത്തിന്റെ സംസ്ഥാന കമ്മിറ്റി ഓഗസ്റ്റ് 15, 2022 തിയതി തിരഞ്ഞെടുത്തു. സംസ്ഥാന പ്രസിഡന്റ് പി. എ ൻ സേതുനാഥൻ (റിട്ട.ഡിവൈ.എസ്.പി) സെക്രട്ടറി, ഡോ.ഋതുലാൽ ബി.ആർ എം.ബി.ബി.എസ് , ഫിലിപ്പ് പി ജോൺ, കമലമ്മ ഗോപി (വൈസ് പ്രസിഡന്റ് ),
ഫെലിക്‌സ് കാർഡൊസ് (ജോയിന്റ് സെക്രട്ടറി), രാജൻ സാമൂവൽ (ട്രഷരറർ), അനിത, സ്വാമി ജനസംമ്മൻ, സുലോചന, ഉമ്മർ മാസ്റ്റർ, മുജീബ് റഹ്‌മാൻ, ജോർജ് തോമസ് എന്നിവരാണ് ഈ പ്രസ്ഥാനത്തിന്റെ മറ്റു തിരഞ്ഞെടുക്കപ്പെട്ട പ്രധാനപ്പെട്ട അംഗങ്ങൾ. മുജീബ് അഹമ്മദ്
ദേശീയ ചെയർമാൻ രഞ്ജിത് പി ചാക്കോ, ദേശീയ ജനറൽ സെക്രട്ടറി എന്നിവർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകി

Hot Topics

Related Articles