അടിക്ക് അടി തിരിച്ചടി ! വെടിക്കെട്ട് വീരന്മാരെ അടിച്ചോടിച്ച് ശ്രേയസും പിളളാരും : ഹൈദരാബാദിന് എതിരെ മിന്നും ജയം നേടി പഞ്ചാബ്

ചണ്ഡീഗഡ്: അടിയും തിരിച്ചടിയുമെല്ലാം കണ്ട ഐപിഎല്ലിലെ ഹൈ സ്‌കോറിങ് പോരാട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ആറു വിക്കറ്റിനു കെട്ടുകെട്ടിച്ച്‌ പഞ്ചാബ് കിങ്‌സ്. രണ്ടു ടീമുകളിലെയും ബാറ്റര്‍മാര്‍ നിറഞ്ഞാടിയ പോരില്‍ ബൗളര്‍മാര്‍ തല്ല് വാങ്ങിക്കൂട്ടുകയും ചെയ്തു. 220 റണ്‍സിന്റെ വലിയ ലക്ഷ്യമാണ് പഞ്ചാബിന് അവരുടെ കാണികള്‍ക്കു മുന്നില്‍ ഓറഞ്ച് ആര്‍മി നല്‍കിയത്.

Advertisements

ഓപ്പണിങ് ജോടികളായ പ്രിയാന്‍ഷ് ആര്യയും (20 ബോളില്‍ 57) പ്രഭ്‌സിമ്രന്‍ സിങും (25 ബോളില്‍ 51) അഗ്രസീവ് ഫിഫ്റ്റികളുമായി സ്‌ഫോടനാത്മക തുടക്കം നല്‍കിയതോടെ പഞ്ചാബിനു കാര്യങ്ങള്‍ എളുപ്പമായി. പിന്നീട് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (69*) ടീമിന്റെ ചുക്കാന്‍ ഏറ്റെടുത്തപ്പോള്‍ 18.5 ഓവറില്‍ വെറും നാലു വിക്കറ്റിന് പഞ്ചാബ് വിജയത്തിലെത്തുകയും ചെയ്തു. സീസണില്‍ ഇനിയും തോല്‍വിയറിഞ്ഞിട്ടില്ലെന്ന റെക്കോര്‍ഡും അവര്‍ കാത്തു സൂക്ഷിച്ചിരിക്കുകയാണ്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

33 ബോളില്‍ അഞ്ചു വീതം ഫോറും സിക്‌സറും പായിച്ചാണ് ശ്രേയസ് ടീമിന്റെ ടോപ്‌സ്‌കോററായത്. വെറും 20 ബോളില്‍ അഞ്ചു വീതം ഫോറും സിക്‌സറുടമടക്കമാണ് പ്രിയാന്‍ഷ് 57 റണ്‍സ് വാരിക്കൂട്ടയിയത്. പ്രഭ്‌സിമ്രന്‍ 25 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടിക്കുകയു ചെയ്തു. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 99 റണ്‍സ് അടിച്ചെടുത്തിരുന്നു. വെറും 38 ബോളിലാണിത്. എസ്‌ആര്‍എച്ചിന്റെ കണക്കുകൂട്ടലുകള്‍ പാളിയതും ഇതോടെയാണ്. കൂപ്പര്‍ കോണ്‍ലി (11), നെഹാല്‍ വദേര (14) തുടങ്ങിയവര്‍ പെട്ടന്നു മടങ്ങിയെങ്കിലും ചേസിന്റെ ഉത്തരവാദിത്വം ശ്രേയസ് ഏറ്റെടുക്കുകയായിരുന്നു.

അഭിഷേക് ഷോ
അഭിഷേക് ശര്‍മയുടെ വെടിക്കെട്ട് ഇന്നിങ്‌സിലേറിയാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ആറു വിക്കറ്റിനു 219 റണ്‍സെന്ന വലിയ ടോട്ടല്‍ അടിച്ചടെുത്തത്. ഒരു ഘട്ടത്തില്‍ 250 പ്ലസ് സ്‌കോര്‍ അവര്‍ വാരിക്കൂട്ടുമെന്നു കരുതപ്പെട്ടിരുന്നെങ്കിലും അവസാന 10 ഓവറില്‍ മികച്ച ബൗളിങിലൂടെ 219ല്‍ പഞ്ചാബ് പിടിച്ചുനിര്‍ത്തി.

വെറും 28 ബോളില്‍ 74 റണ്‍സ് നേടിയ അഭിഷേകാണ് എസ്‌ആര്‍എച്ച്‌ ബാറ്റിങിലെ നെടുംതൂണായി മാറിയത്. എട്ടു കൂറ്റന്‍ സിക്‌സറും അഞ്ചു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഹെന്‍ട്രിച്ച്‌ ക്ലാസെന്‍ (39), ട്രാവിസ് ഹെഡ് (38), ക്യാപ്റ്റന്‍ ഇഷാന്‍ കിഷന്‍ (27) എന്നിവരുടെ സംഭാവനകളും എടുത്തു പറയേണ്ടതാണ്.

ആദ്യ വിക്കറ്റില്‍ അഭിഷേക്-ഹെഡ് ജോടി 8.1 ഓവറില്‍ 120 റണ്‍സ് വാരിക്കൂട്ടിയിരുന്നു. എന്നാല്‍ രണ്ടു പേരെയും ഒരേ ഓവറില്‍ മടക്കിയ ശശാങ്ക് സിങ് എസ്‌ആര്‍എച്ചിനു ബ്രേക്കിട്ടു. അവരുടെ സ്‌കോറിങിനു വേഗത കുറഞ്ഞതും അതോടെയാണ്. പിന്നീട് ഒരു ഫിഫ്റ്റി പ്ലസ് കൂട്ടുകെട്ട് പോലും എസ്‌ആര്‍എച്ചിന്റെ ഇന്നിങ്‌സിലുണ്ടായില്ല.

ടോസിനു ശേഷം പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യര്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. നേരത്തേ സീസണിലെ ആദ്യ കൡയില്‍ മുന്‍ ചാംപ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തിയായിരുന്നു പഞ്ചാബിന്റെ തുടക്കം. ആവേശപ്പോരില്‍ മൂന്നു വിക്കറ്റ് ജയമാണ് അവര്‍ സ്വന്തമാക്കിയത്.

രണ്ടാമത്തെ കളിയില്‍ അഞ്ചു തവണ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിനും പഞ്ചാബിനു മുന്നില്‍ അടിതെറ്റി. അഞ്ചു വിക്കറ്റിന്റെ മികച്ച ജയമാണ് ശ്രേയസും സംഘവും ആഘോഷിച്ചത്. പക്ഷെ മൂന്നാമത്തെ കളി മഴയെടുക്കുകയായിരുന്നു. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കാനിരുന്ന കളിയാണ് ഉപേക്ഷിക്കപ്പെട്ടത്. ഈ മല്‍സരത്തില്‍ പഞ്ചാബ് പിടിമുറുക്കവെ മഴയെത്തുകയും തുടര്‍ന്ന് രണ്ടു ടീമുകളും ഓരോ പോയിന്റ് വീതം പങ്കിടുകയുമായിരുന്നു.

അതേസമയം, താല്‍ക്കാലിക ക്യാപ്റ്റന്‍ ഇഷാന്‍ കിഷനു കീഴിലിറങ്ങയ എസ്‌ആര്‍എച്ചാവട്ടെ പരാജവുമായാണ് സീസണ്‍ ആരംഭിച്ചത്. ആദ്യ കളിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു ആറു വിക്കറ്റിനു അവര്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. എന്നാല്‍ അടുത്ത മാച്ചില്‍ കൊല്‍ക്കത്തയെ 65 റണ്‍സിനു കെട്ടുകെട്ടിച്ച്‌ ഓറഞ്ച് ആര്‍മി വിജയവഴിയില്‍ തിരിച്ചെത്തി. പക്ഷെ മൂന്നാം റൗണ്ടില്‍ അവര്‍ വീണ്ടും തോല്‍വിയിലേക്കു വീണു. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോടു അഞ്ചു വിക്കറ്റിനായിരുന്നു എസ്‌ആര്‍എച്ച്‌ കീഴടങ്ങിയത്.

Hot Topics

Related Articles