തുടർച്ചയായ അഞ്ചാം പരാജയം : തീരുമാനങ്ങള്‍ പാളിയതിനെതിരെ വിമർശനം; പിന്നാലെ തുറന്ന് പറഞ് പന്ത്

ലക്നൗ: ഐപിഎല്ലില്‍ തുടർച്ചയായ അഞ്ചാം തോല്‍വിയും വഴങ്ങി പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് വീണതിന് പിന്നാലെ പ്രതികരണവുമായി ലക്നൗ സൂപ്പർ ജയന്‍റ്സ് ക്യാപ്റ്റൻ റിഷഭ് പന്ത്. ടീമില്‍ വലിയ സമ്മർദ്ദമുണ്ടെന്നും നിലവിലെ സാഹചര്യത്തില്‍ താരങ്ങള്‍ക്ക് ഒരു വിശ്രമം അത്യാവശ്യമാണെന്നും കൊല്‍ക്കത്തക്കെതിരായ തോല്‍വിക്കുശേഷം റിഷഭ് പന്ത് പറഞ്ഞു. കൊല്‍ക്കത്തയ്ക്കെതിരായ മത്സരത്തില്‍ പന്ത് എടുത്ത ചില തീരുമാനങ്ങള്‍ പാളിയതിനെതിരെ വിമർശനം ശക്തമാകുന്നതിനിടയിലാണ് ക്യാപ്റ്റന്റെ തുറന്നുപറച്ചില്‍.

Advertisements

മത്സരത്തിലെ രണ്ട് പ്രധാന തീരുമാനങ്ങളാണ് പന്തിനെ പ്രതിക്കൂട്ടിലാക്കിയത്. കൊല്‍ക്കത്ത ഇന്നിംഗ്‌സിലെ അവസാന ഓവർ എറിയാൻ സ്പിന്നർ ദിഗ്‌വേഷ് രതിയെ ഏല്‍പ്പിച്ച പന്തിന്‍റെ നീക്കം വലിയ തിരിച്ചടിയായിയിരുന്നു. റിങ്കു സിംഗ് ആ ഓവറില്‍ തുടർച്ചയായി നാല് സിക്സറുകള്‍ പറത്തിയതോടെയാണ് കൊല്‍ക്കത്ത പൊരുതാവുന്ന സ്കോറിലെത്തിയത്. ചില സമയത്ത് ബൗളർമാർക്ക് കഠിനമായ ഓവറുകള്‍ എറിയേണ്ടി വരും. വിക്കറ്റ് ലക്ഷ്യമിട്ടാണ് ആ നീക്കം നടത്തിയത്, പക്ഷേ അത് പാളിപ്പോയി, എന്നായിരുന്നു ഈ തീരുമാനമെടുത്തതിന് പന്ത് നല്‍കിയ വിശദീകരണം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

സൂപ്പർ ഓവറില്‍ ഫോമിലുള്ള റിഷഭ് പന്തിനെയോ മിച്ച്‌ മാർഷിനെയോ പരിഗണിക്കാതെ മോശം ഫോമിലുള്ള നിക്കോളാസ് പൂരാനെ തിരഞ്ഞെടുത്തതും ലക്നൗവിന് തിരിച്ചടിയായിരുന്നു. പൂരാൻ പൂജ്യത്തിന് പുറത്തായതോടെ ലക്നൗവിന്‍റെ പോരാട്ടം വെറും ഒരു റണ്ണില്‍ അവസാനിച്ചു. ഞങ്ങള്‍ ഒരു ടീമെന്ന നിലയില്‍ ചർച്ച ചെയ്തെടുത്ത തീരുമാനമായിരുന്നു അത്. ആ ചർച്ചയില്‍ വന്ന പേര് പൂരാന്‍റേതായിരുന്നു. കരിയറിലെ ഏറ്റവും മികച്ച ഫോമിലൂടെ ആയിരിക്കില്ല പുരാന്‍ കടന്നുപോകുന്നത്, പക്ഷേ ഇത്തരമൊരു കഠിനമായ സാഹചര്യത്തില്‍ കളിക്കാരെ നിങ്ങള്‍ വിശ്വസിച്ചേ മതിയാകൂ. അവർ തിരിച്ചുവരും. ഞങ്ങള്‍ക്ക് തീർച്ചയായും ഒരു ബ്രേക്ക് ആവശ്യമാണ്. ടീമിന് ഒന്ന് റീഫ്രഷ് ആകണം. ബ്രേക്കിന് ശേഷം തീർച്ചയായും ധാരാളം പോസിറ്റീവ് കാര്യങ്ങള്‍ ഉണ്ടാകുമെന്ന് ഞാൻ കരുതുന്നു. ഉത്തരങ്ങള്‍ നമ്മള്‍ പുറത്തല്ല, ഉള്ളില്‍ തന്നെയാണ് തിരയേണ്ടത്. ഓരോ താരവും ഉത്തരവാദിത്തം ഏറ്റെടുക്കണം. ഒന്നോ രണ്ടോ പേരെ മാത്രം ആശ്രയിച്ച്‌ മുന്നോട്ട് പോകാനാകില്ല. കഠിനമായ സാഹചര്യങ്ങളിലും താരങ്ങളെ വിശ്വസിച്ചേ മതിയാകൂവെന്നും പന്ത് പറഞ്ഞു.

എട്ട് മത്സരങ്ങളില്‍ നിന്ന് വെറും രണ്ട് വിജയങ്ങള്‍ മാത്രമുള്ള ലഖ്‌നൗ നിലവില്‍ പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്താണ്. ബാറ്റിംഗ് ഓർഡറില്‍ അടിക്കടി മാറ്റങ്ങള്‍ വരുത്തിയിട്ടും ടീമിന് സ്ഥിരത കണ്ടെത്താനാകുന്നില്ല. മെയ് 4-ന് മുംബൈ ഇന്ത്യൻസിനെതിരെയാണ് ലക്നൗവിന്‍റെ അടുത്ത മത്സരം. ഈ ഒരാഴ്ചത്തെ ഇടവേളയില്‍ ടീമിലെ പോരായ്മകള്‍ പരിഹരിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് മാനേജ്‌മെന്‍റ്.

Hot Topics

Related Articles