നാട്ടിൽ ഇന്ത്യയെ വൈറ്റ് വാഷ് ചെയ്ത് ദക്ഷിണാഫ്രിക്കയും..! ഗംഭീറും സംഘവും തോറ്റത് 408 റണ്ണിന്; രണ്ടാം ഇന്നിംങ്‌സിൽ 200 പോലും കടക്കാനാവാതെ ടീം ഇന്ത്യ

ഗുഹവാത്തി: രണ്ട് ഇന്നിംങ്‌സിലുമായി 140 ഓളം ഓവർ ബാറ്റ് ചെയ്തിട്ടും ദക്ഷിണാഫ്രിക്കയുടെ ആദ്യ ഇന്നിംങ്‌സിലെ സ്‌കോർ പോലും മറികടക്കാനാവാതെ പോയ ടീം ഇന്ത്യയ്ക്ക് രണ്ടാം ടെസ്റ്റിലും ദയനീയ തോൽവി. ഇതോടെ ഇന്ത്യയുടെ നാട്ടിൽ ഇന്ത്യയ്ക്ക് എതിരായ പരമ്പര ദക്ഷിണാഫ്രിക്ക തൂത്തുവാരി. ആദ്യ ഇന്നിംങ്‌സിൽ 489 റൺ എടുത്ത് എല്ലാവരും പുറത്തായ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ 201 ന് എല്ലാവരും പുറത്തായിരുന്നു. ഇന്ത്യയെ ഫോളോ ഓണിന് വിടാതെ ബാറ്റിംങ് തുടർന്ന ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് മാത്രം നഷ്ടമാക്കി രണ്ടാം ഇന്നിംങ്‌സിൽ 260 റൺ അടിച്ചു കൂട്ടി. നാലാം ഇന്നിംങ്‌സിൽ 549 റണ്ണിന്റെ വിജയലക്ഷ്യത്തിലേയ്ക്ക് ബാറ്റ് വീശിയ ഇന്ത്യയുടെ എല്ലാ ബാറ്റർമാരും 140 ൽ ബാറ്റിംങ് അവസാനിപ്പിച്ചു മടങ്ങി.

Advertisements

ഇന്ത്യൻ ബാറ്റിംങ് നിരയിൽ രവീന്ദ്ര ജഡേജ ഒഴികെ മറ്റൊരു ബാറ്റർക്കും 20 റണ്ണിന് മുകളിൽ നേടാൻ സാധിച്ചില്ല. 87 പന്ത് നേരിട്ടജഡേജ 54 റൺ നേടി ടോപ്പ് സ്‌കോററായി. ജഡേജയെ കൂടാതെ ഇന്ത്യൻ ബാറ്റർമാരിൽ 50 റണ്ണിന് മുകളിൽ നേടിയത് സായ് സുദർശൻ മാത്രമാണ്. 139 പന്ത് നേരിട്ട് ഒരു ഫോർ മാത്രം അടിച്ച സായ് 14 റണ്ണാണ് നേടിയത്. 27 ന് രണ്ട് എന്ന നിലയിലാണ് ഇന്ത്യ നാലാം ദിനം ബാറ്റിംങ് അവസാനിപ്പിച്ചത്. സായ് സുദർശനും (2) കുൽദീപ് യാദവു(4) മായിരുന്നു ക്രീസിൽ.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അഞ്ചാം ദിനം ബാറ്റിംങ് ആരംഭിച്ചപ്പോൾ എത്ര ദൂരം ഇന്ത്യ മുന്നോട്ട് പോകുമെന്നായിരുന്നു അറിയേണ്ടിയിരുന്നത്. 23 ആം ഓവറിന്റെ മൂന്നാം പന്തിൽ കുൽദീപ് യാദവ് (5) വീഴും വരെയായിരുന്നു ഇന്ത്യൻ പ്രതിരോധത്തിന് ആയുസുണ്ടായിരുന്നത്. 38 പന്ത് നേരിട്ട കുൽദീപിനെ ഹാർമർ വീശ്ത്തുമ്പോൾ ഇന്ത്യൻ സ്‌കോർ ബോർഡിൽ 40 റൺ മാത്രമാണ് ഉണ്ടായിരുന്നത്. രണ്ട് റൺ കൂടി ചേർന്നപ്പോഴേയ്ക്കും ധ്രുവ് ജുറലും മടങ്ങി. ആദ്യ ഇന്നിംങ്‌സിൽ ഡക്കായ ജുവറലിനെ രണ്ടാം ഇന്നിംങ്‌സിൽ രണ്ട് റണ്ണോടെ ഹാർമറാണ് മടക്കിയത്.

സമനിലയിലേയ്ക്ക് കളി എത്തുമെന്നു പ്രതീക്ഷിച്ച് കളത്തിലെത്തിയ നായകൻ പന്ത് 16 പന്തിൽ നിന്നും 13 റണ്ണുമായി മടങ്ങി. പിന്നീട്, ക്രീസിൽ ഒന്നിച്ച ജഡേജ സായ് സുദർശൻ സഖ്യമാണ് ഇന്ത്യയ്ക്ക്് പ്രതീക്ഷ നൽകിയത്. 58 ന് അഞ്ച് എന്ന നിലയിൽ തകർന്ന ഇന്ത്യയെ 95 വരെ എത്തിച്ച ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 95 ൽ സായ് സുദർശൻ വീണതോടെയാണ് ഇന്ത്യയുടെ കൂട്ടത്തകർച്ചയും തുടങ്ങുന്നത്. സായ് പോയതിന് പിന്നീലെ വാഷിംങ്ടൺ സുന്ദറും ജഡേജയും ചേർന്ന് ഇന്ത്യയെ 130 വരെ എത്തിച്ചു. 130 ൽ സുന്ദർ (16) പോയതോടെ ഇന്ത്യ പിന്നീട് 10 റൺ മാത്രമാണ് കൂട്ടിച്ചേർത്തത്. 138 ൽ നിതീഷ് കുമാർ റെഡിയും (0), 140 ൽ ജഡേജയും (54), ഇതേ സ്‌കോറിൽ തന്നെ സിറാജും (0) പുറത്തായി. ബുംറ (1) പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഹാർമർ ആറു വിക്കറ്റ് വീഴ്ത്തി. മഹാരാജ് രണ്ടും, മുത്തുസ്വാമിയും ജാൻസണും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Hot Topics

Related Articles