ന്യൂഡൽഹി: വനിതാ ഡോക്ടറെ സൈനിക ഉദ്യോഗസ്ഥനെന്ന് ചമഞ്ഞ് ബലാൽസംഗം ചെയ്തയാള്‍ അറസ്റ്റില്‍. ഡല്‍ഹി ഛത്തർപൂർ സ്വദേശി ആര്യൻ എന്ന യുവാവാണ് പിടിയിലായത്.ഡെലിവറി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ഇയാള്‍. സൈനികനാണെന്ന വ്യാജേന ഇൻസ്റ്റഗ്രാമിലൂടെയാണ് യുവാവ് വനിതാ ഡോക്ടറുമായി സൗഹൃദം സ്ഥാപിച്ചത്.
കൂടുതൽ അടുത്തതോടെ ഇരുവരും ഫോണ്‍ നമ്പറുകൾ കൈമാറുകയും പിന്നീട് വാട്സാപ്പില്‍ സംസാരിച്ചു തുടങ്ങുകയും ചെയ്തു.താൻ ജമ്മുകാശ്മീരിലാണ് സൈനികനായി ജോലി ചെയ്യുന്നുവെന്നാണ് യുവാവ് വനിതാ ഡോക്ടറോട് ഇയാൾ പറഞ്ഞിരുന്നത്. സൈനിക യൂണിഫോമിലുള്ള വേഷങ്ങളും ഇയാള്‍ ഡോക്ടർക്ക് അയച്ചു നല്‍കിയിരുന്നു. ഒക്ടോബർ ആദ്യം ഡല്‍ഹിയിലുള്ള മസ്ജിദ് മോത്ത് എന്ന സഥലത്തെ ഡോക്ടറുടെ വീട്ടില്‍ ഇയാള്‍ സന്ദർശനം നടത്തിയിരുന്നുവെന്നും കൂടിക്കാഴ്ചയില്‍ ഡോക്ടറുടെ ഭക്ഷണത്തില്‍ മയക്കുമരുന്ന് കലർത്തി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നുമാണ് ഇയാള്‍ക്കെതിരെയുള്ള പ്രധാന ആരോപണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബോധം വീണ്ടെടുത്ത ഡോക്ടർ ഒക്ടോബർ 16ന് താൻ പീഡിപ്പിക്കപ്പെട്ടുവെന്ന് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പരാതി നൽകിയത്. തുടർന്ന് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഛത്തർപൂരിലെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഡോക്ടറെ കബിളിപ്പിക്കുന്നതിനായി ഒരു കടയില്‍ നിന്ന് സൈനിക യൂണിഫോം വാങ്ങുകയായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ ആര്യൻ പൊലീസിനോട് വെളിപ്പെടുത്തി.


