മോൻതാ ചുഴലിക്കാറ്റ് അതിതീവ്രമായി കരതൊടാൻ ഒരുങ്ങുന്നു: ആന്ധ്രയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; കേരളത്തിലും ശക്തമായ മഴ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്

വിശാഖപട്ടണം: മോൻതാ ചുഴലിക്കാറ്റ് നാളെ രാവിലെ അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ചുഴലിക്കാറ്റ് കരതൊടുന്നതിന് മുന്നോടിയായി ആന്ധ്രാപ്രദേശ് സർക്കാർ ശക്തമായ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. മച്ചിലിപ്പട്ടണത്തിനും കലിംഗപട്ടണത്തിനും ഇടയിലാണ് ചുഴലിക്കാറ്റ് കരതൊടാൻ സാധ്യതയെന്ന് അധികൃതർ അറിയിച്ചു.ആന്ധ്രയിലെ 23 ജില്ലകളിലും അതിതീവ്ര മഴയ്ക്കുള്ള മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Advertisements

ശ്രീകാകുളം ജില്ലയിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. പ്രകാശം, നെല്ലൂർ, വെസ്റ്റ് ഗോദാവരി, കാക്കിനട തുടങ്ങി ഏഴ് ജില്ലകൾക്ക് റെഡ് അലർട്ടും പ്രഖ്യാപിച്ചു.മുന്നൊരുക്കങ്ങളുടെ ഭാഗമായി ഫുട്‌പാത്തുകളിൽ കച്ചവടം നടത്തുന്നവരെ ഒഴിപ്പിക്കുകയും, ഭക്ഷ്യധാന്യങ്ങൾ, ഇന്ധനം, മറ്റ് അവശ്യ വസ്തുക്കൾ എന്നിവ ഉറപ്പാക്കാനായി സർക്കാർ നിർദേശം നൽകുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താഴ്ന്ന പ്രദേശങ്ങളിൽ നിന്നുള്ള ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റും. കാക്കിനട, വെസ്റ്റ് ഗോദാവരി തുടങ്ങി വിവിധ ജില്ലകളിലെ സ്‌കൂളുകൾ അടച്ചിട്ടുണ്ട്.അതേസമയം, ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി കേരളത്തിലും മഴ ശക്തമാകുകയാണ്.

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്ക് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുമെന്നതാണ് അതിശക്തമായ മഴയുടെ മാനദണ്ഡം എന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകൾക്ക് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Hot Topics

Related Articles