ഐപ്സോ യുദ്ധവിരുദ്ധ റാലിയുംസമാധാന സംഗമവും നടത്തി

ഫോട്ടോ : ഐപ്സോ ജില്ലാ കമ്മറ്റി കോട്ടയത്ത് നടത്തിയ യുദ്ധവിരുദ്ധ റാലി

Advertisements

കോട്ടയം:
അഖിലേന്ത്യാ സമാധാന ഐക്യദാർഢ്യ സമിതി(ഐപ്സോ)കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം നഗരത്തിൽ യുദ്ധവിരുദ്ധ റാലിയും സമാധാന സംഗവും നടത്തി.ഐക്യരാഷ്ട്രസഭയെ നോക്കുകുത്തിയാക്കി നിർത്തികൊണ്ട് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനിൽ ബോംബിട്ട് ഇറാൻ്റെ പരമോന്നതനേതാവിനേയും മറ്റു ഭരണാധികാരികളേയും ക്രൂരമായി വധിച്ച നടപടി
ലോകത്താകമാനം വലിയ പ്രതിഷേധയാണ് ഉയർന്നു വരുന്നത്.ഐക്യരാഷ്ട്ര സഭയുടെ നിർദ്ദേശങ്ങൾ അംഗീകരിച്ച് യുദ്ധം അവസാനിപ്പിച്ച് സമാധാനം പുനസ്ഥാപിക്കണമെന്ന് ഐപ്സോ അഭ്യർത്ഥിച്ചു.
യുദ്ധവിരുദ്ധറാലിക്കുശേഷം നടന്ന സമാധാന സംഗമം ഐപ്സോ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.വി.ബി ബിനു ഉദ്ഘാടനം ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐപ്സോ പ്രസീഡിയം മെമ്പർ ബാബുജോസഫ് അദ്ധ്യക്ഷത വഹിച്ചു.ഐപ്സോ നേതാക്കളായ അഡ്വ.കെഅനിൽകുമാർ,അഡ്വ.കെ. ആർ ശ്രീനിവാസൻ,ബൈജു വയലത്ത് ,പി.കെ ആനന്ദക്കുട്ടൻ,ഡോ.എ ജോസ് ,ടി സി ബിനോയി,അഡ്വ.ജിതേഷ് ജെ ബാബു,
അഡ്വ.നിധിൻ സണ്ണി,എബികുന്നേപറമ്പിൽ,എ കെ അർച്ചന ഡോ.ഗ്ലോറി മാത്യ,പി റ്റി സാജൂലാൽ കെഗോപാലകൃഷ്ണൻ,കെഐ കുഞ്ഞച്ചൻ,
ജിജോ വി എബ്രഹാം,പിആർ ബേബി,പിആർ രതീഷ്

Hot Topics

Related Articles