കോട്ടയം: കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ രണ്ടു മാസം നീളുന്ന
അവധി ക്കാലക്ലാസ് ഉദ്ഘാടനം ഏപ്രിൽ ഒന്നിന് മാക്ട ചെയർമാനും സംവിധായകനുമായ
ജോഷി മാത്യൂ ഉദ്ഘാടനം ചെയ്യും. കോട്ടയം നഗരസഭാ ചെയർമാൻ എം.പി സന്തോഷ്
കുമാർ അദ്ധ്യക്ഷത വഹിക്കും. രാവിലെ 10ന് കുട്ടികളുടെ ലൈബ്രറി രാഗം ഹാളിൽ
നടക്കുന്ന സമ്മേളനത്തിൽ കുട്ടികളുടെ ലൈബ്രറി ചെയർമാൻ എബ്രഹാം
ഇട്ടിച്ചെറിയ അദ്ധ്യക്ഷത വഹിക്കും. എക്സിക്യൂട്ടീവ് ഡയറക്ടർ വി.ജയകുമാർ,
മാനേജിംഗ് കമ്മിറ്റി അംഗം ഫാ.എം.പി ജോർജ്, കോട്ടയം പബ്ലിക് ലൈബ്രറി
സെക്രട്ടറി കെ.സി വിജയകുമാർ, വൈസ് പ്രസിഡന്റ് അഡ്വ.വി.ബി ബിനു,
മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ റബേക്ക ബേബി ഐപ്പ്, ലതികാസുഭാഷ് എന്നിവർ
പ്രസംഗിക്കും. നൃത്ത നൂത്തേതര വിഭാഗങ്ങളിൽ മുപ്പതോളം ഇനങ്ങളിൽ നടക്കുന്ന
അവധിക്കാല ക്ലാസിലേക്കുള്ള രജിസ്ടേഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ
-7012425859, 25683004
കുട്ടികളുടെ ലൈബ്രറി ആൻഡ് ജവഹർ ബാലഭവനിൽ അവധി ക്കാലക്ലാസ് ഏപ്രിൽ ഒന്ന് മുതൽ : മാക്ട ചെയർമാനും സംവിധായകനുമായജോഷി മാത്യൂ ഉദ്ഘാടനം ചെയ്യും
Advertisements

