തിരുവനന്തപുരം: മന്ത്രി വീണ ജോർജിന് മർദ്ദനമേറ്റ സംഭവത്തിന് പിന്നില്‍ നടന്നത് പിണറായി- ഷംസീർ തിരക്കഥയെന്ന് കെ മുരളീധരന്‍ ആരോപിച്ചു.എയിംസിലെ വിദഗ്ധ ഡോക്ടർമാരെത്തി മന്ത്രിയുടെ പരിക്ക് പരിശോധിക്കണം.അതാകുമ്പോൾ ആർക്കും പേരുദോഷം ഉണ്ടാകില്ല.കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ പരിസരത്ത് പോലും എത്തിയിട്ടില്ല.
മന്ത്രിയാണ് ksu പ്രവർത്തകർക്ക് നേരെ പോയത്.പൊലീസ് മന്ത്രിയെ ശാന്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു.പാർട്ടി ഓഫീസ് പോലെയാണ് ഇപ്പോൾ പരിയാരം മെഡിക്കൽ കോളജ്.അങ്ങോട്ടേക്ക് മാറ്റിയത് പോലും തിരക്കഥയുടെ ഭാഗമാണ്.ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ നിന്ന് ചിരിച്ചയാൾ മൂന്നാമത്തെ പ്ലാറ്റ്ഫോമിൽ എത്തിയപ്പോൾ എങ്ങനെയാണ് കഴുത്തിന് പരിക്ക് പറ്റിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഷംസീര് മുഖ്യമന്ത്രിയെ വിളിക്കുന്നതോടെ പെട്ടെന്ന് കഴുത്തുവേദന വന്നു. വാർത്ത വായിക്കുന്ന പോലെ അഭിനയത്തിലും മന്ത്രി മിചുക്കിയാണ് .മികച്ച അഭിനയത്തിലുള്ള അവാർഡ് മന്ത്രിക്ക് നൽകണം.പുതിയ സ്പീക്കർ വരുന്നത് വരെ സ്പീക്കർ കസേരയിൽ ഇരിക്കേണ്ട ആൾ ആണ് ഷംസീർ.ഡിവൈഎഫ്ഐ നേതാവിന്റെ നിലയിലേക്ക് ഷംസീർ പോകരുതെന്നും കെ മുരളീധരന്‍ പറഞ്ഞു


