കളത്തിപ്പടി ആനത്താനം കവലയിൽ വഴിവിളക്ക് തെളിഞ്ഞു; വഴി വിളക്ക് സ്ഥാപിച്ചത് പഞ്ചായത്തംഗം ദീപ ജീസസിന്റെ നേതൃത്വത്തിൽ

കോട്ടയം: കളത്തിപ്പടി ആനത്താനം കവലയിൽ വഴിവിളക്ക് സ്ഥാപിച്ചു. ആനത്താനം കവലയിൽ മാസങ്ങളായി വഴിവിളക്കില്ലാതെ പ്രദേശമാകെ ഇരുട്ടിലായിരുന്നു. ഇതേ തുടർന്നാണ് പഞ്ചായത്തംഗം ദീപ ജീസസിന്റെ നേതൃത്വത്തിൽ ഇവിടെ തെരുവ് വിളക്കുകൾ സ്ഥാപിച്ചത്. തുടർന്നാണ് പ്രദേശത്തെ ഇരുട്ട് ഒഴിവായത്. പ്രദേശമാകെ ഇരുട്ടിൽ മുങ്ങിയതോടെ ഇവിടെ അപകടങ്ങളും നാട്ടുകാർക്ക് ശല്യവും പതിവായിരുന്നു. ഇതോടെയാണ് ഇപ്പോൾ പഞ്ചായത്തംഗം വഴിവിളക്ക് സ്ഥാപിച്ചത്.

Hot Topics

Related Articles