കല്യാണപ്പന്തിയിൽ ഇലയിട്ട് കലക്കൻ ബിരിയാണി ഇനി നമ്മുടെ കോട്ടയം ലുലുവിലും… നേരെ കോട്ടയം ലുലുമാളിലേയ്ക്കു പോരു. കോട്ടയം ലുലുമാളിൽ കല്യാണ ബിരിയാണ് ആഘോഷത്തോടെ കഴിക്കാം. കോട്ടയം ലുലു ഹൈപ്പർ മാർക്കറ്റിൽ ജൂൺ നാലിന് ആരംഭിച്ച കല്യാണ ദം ബിരിയാണി ഫെസ്റ്റാണ് ആഘോഷമായി മാറിയിരിക്കുന്നത്. ജൂൺ എട്ട് ഞായറാഴ്ച വരെയാണ് ലുലുവിൽ ഫെസ്റ്റ് നടക്കുന്നത്. മാളിലെത്തുന്നവരെല്ലാം രുചിയോടെ ആസ്വദിച്ചു കഴിക്കുകയാണ് ഇപ്പോൾ കല്യാണ ദം ബിരിയാണി. കേരളത്തനിമയുള്ള കേരളത്തിലെ വിവാഹ വീടുകളുടെ മാതൃകയിലാണ് ലുലു ഹൈപ്പർ മാർക്കറ്റിൽ കല്യാണ ദം ബിരിയാണി ഫെസ്റ്റ് ഒരുക്കിയിരിക്കുന്നത്. ചിക്കൻ ദം ബിരിയാണി, ബീഫ് ദം ബിരിയാണി എന്നിവയാണ് പ്രധാനമായും ഫെസ്റ്റിൽ ഒരുക്കിയിരിക്കുന്നത്. ദം ബിരിയാണി ഫെസ്റ്റ് ആസ്വദിക്കാൻ ഇതിനോടകം തന്നെ നിരവധി ആളുകളാണ് ലുലുവിലേയ്ക്ക് ഒഴുകിയെത്തിയിരിക്കുന്നത്.
കല്യാണപ്പന്തിയിൽ ഇലയിട്ട് കലക്കൻ ബിരിയാണി ഇനി നമ്മുടെ ലുലുവിലും…? നേരെ കോട്ടയം ലുലുവിലേയ്ക്കു പോരൂ; കോട്ടയം ലുലു ഹൈപ്പർ മാർക്കറ്റിൽ കല്യാണ ദം ബിരിയാണി ഫെസ്റ്റ് ജൂൺ എട്ടു വരെ


