കോട്ടയം: കാഞ്ഞിരം മലരിക്കൽ, ഇറബം നിവാസികൾ തങ്ങളുടെ പതിറ്റാണ്ടുകളായുള്ള ആവശ്യമായ നടപ്പാതക്കു വേണ്ടി കേന്ദ്ര ഫിഷറീസ്-ന്യുനപക്ഷകാര്യ വകുപ്പ് മന്ത്രി ജോർജ് കുരിയൻ നു നിവേദനം സമർപ്പിച്ചു . ഇറബം റോഡ് വിഷയത്തിൽ ഇരമ്പം നിവാസികൾ പഞ്ചായത്തു തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചിരുന്നു. ബിജെപി ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാൽ ഇറമ്പം സന്ദർശിക്കുകയും ഇറമ്പം നിവാസികളുടെ വിശദമായി ചർച്ച ചെയ്യുകയും പ്രസ്തുത വിഷയം ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരി, ഫിഷറീസ് വകുപ്പ് മന്ത്രി ജോർജ് കുരിയൻ , ടൂറിസം വകുപ്പ് മന്ത്രി സുരേഷ് ഗോപി എന്നിവരുടെ ശ്രദ്ധയിൽ പെടുത്തുമെന്നും പരിഹാരമാർഗങ്ങൾ ആരായുമെന്നും ഉറപ്പു നൽകിയിരുന്നു. അതിന്റെ ഭാഗമായി ജോർജ് കുര്യനുമായി ചർച്ച നടത്തുകയും ഇരമ്പം നിവാസികളുമായി കൂടി കാഴ്ച നടത്തി മന്ത്രിക്കു നിവേദനം നൽകി. ബിജെപി മണ്ഡലം പ്രസിഡൻ്റ് അഭിലാഷ് ശ്രീനിവാസൻ , ജയേഷ് തുടങ്ങിയവർ പങ്കെടുത്തു .ഇരമ്പം നിവാസികൾ ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലിന് നന്ദി അറിയിച്ചു.
കാഞ്ഞിരം മലരിയ്ക്കൽ ഇറമ്പം നടപ്പാത: കേന്ദ്രമന്ത്രി ജോർജ് കുര്യന് നിവേദനം നൽകി


