കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് : കുടിശിക അദാലത്ത് ഒക്ടോബർ 25ന്

കോട്ടയം: കേരള കർഷകതൊഴിലാളി ക്ഷേമനിധി ബോർഡ് കോട്ടയം ജില്ലാ ഓഫീസിൽ 2015 സെപ്റ്റംബർ മുതൽ 2025 സെപ്റ്റംബർ വരെയുള്ള 10 വർഷ കാലപരിധിക്കുള്ളിൽ 24 മാസത്തിൽ കൂടുതൽ അംശദായ കുടിശ്ശിക വരുത്തി അംഗത്വം നഷ്ടപ്പെട്ട തലയാഴം വില്ലേജിലെ തൊഴിലാളികൾക്ക് അംശദായ കുടിശ്ശിക പിഴ സഹിതം അടച്ച് അംഗത്വം
പുനഃസ്ഥാപിക്കുന്നതിന് അവസരം. ഇതിനായി ക്ഷേമനിധി ഉദ്യോഗസ്ഥർ ഒക്ടോബർ 25ന് രാവിലെ 10 മുതൽ മൂന്നുവരെ തലയാഴം ഗ്രാമപഞ്ചായത്ത് ഹാളിൽ സിറ്റിംഗ് നടത്തും. വിശദവിവരത്തിന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0481 2585604.

Advertisements

Hot Topics

Related Articles