കേരള കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രിൻസ് ലൂക്കോസ് അനുസ്മരണം നടത്തി

കോട്ടയം : കേരള കോൺഗ്രസ് നേതാവും പാർട്ടി ഉന്നത അധികാര സമിതി അംഗവുമായിരുന്ന അഡ്വ പ്രിൻസ് ലൂക്കോസിന്റെ ആകസ്മികമായ നിര്യാണം കേരള കോൺഗ്രസ് പാർട്ടിക്കും യുഡിഎഫിനും തീരാ നഷ്ടമാണെന്ന് പി ജെ ജോസഫ് എംഎൽഎ പ്രസ്താവിച്ചു. സാധാരണക്കാരുടെയും പാർശ്വവൽക്കരിക്കപ്പെട്ടവരുടെയും പ്രശ്നങ്ങളിൽ കക്ഷി രാഷ്ട്രീയത്തിലും ജാതി വർണ്ണങ്ങൾക്കും അതീതമായി പ്രവർത്തിച്ച ഉത്തമനായ ഒരു യുവ നേതാവ് ആയിരുന്നു പ്രിൻസ് എന്ന് അദ്ദേഹം അഭിപ്രായപെട്ടു.

Advertisements

കേരള കോൺഗ്രസ് കോട്ടയം ജില്ലാ കമ്മിറ്റി നടത്തിയ പ്രിൻസ് ലൂക്കോസ് അനുസ്മരണ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ. ജയ്സൺ ജോസഫ് ഒഴുകയിൽ അധ്യക്ഷത വഹിച്ച അനുസ്മരണ സമ്മേളനത്തിൽ പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ മോൻസ് ജോസഫ് എം എൽ എ, സെക്രട്ടറി ജനറൽ അഡ്വ. ജോയ് അബ്രഹാം എക്സ് എം പി, ഡെപ്യൂട്ടി ചെയർമാൻ അഡ്വ ഫ്രാൻസിസ് ജോർജ് എം പി, ഇ ജെ ആഗസ്‌തി, കെ ഫ്‌ വർഗീസ്,എം പി ജോസഫ് ,വി ജെ ലാലി,മാഞ്ഞൂർ മോഹൻകുമാർ, തോമസ് കണ്ണന്തറ, എ കെ ജോസഫ്, സന്തോഷ് കാവുകാട്ട്, മാത്തുക്കുട്ടി പ്ലാത്താനം, സി ഡി വൽസപ്പൻ, ജോർജ് പുളിങ്ങാട്ട്, തോമസ് ഉഴുന്നാലി, കുര്യാക്കോസ് പടവൻ, സാബു ഒഴുങ്ങാലി, മറിയാമ്മ ടീച്ചർ, തോമസ് കുന്നപ്പള്ളി, സി വി തോമസ്കുട്ടി, കെ പി പോൾ, ടോമി ഡൊമിനിക്ക്, ജോയ് ചെട്ടിശ്ശേരി, മൈക്കിൾ ജെയിംസ്, പി സി മാത്യു, അജിത്ത് മുതിരമല, ജെയിംസ് മാത്യു തെക്കൻ, തങ്കമ്മ വർഗീസ്, നോയൽ ലുക്ക് തുടങ്ങിയവർ പ്രസംഗിച്ചു.
പ്രിൻസ് ലൂക്കോസിന്റെ ഛാ യ ചിത്രത്തിൽ നേതാക്കളും പ്രവർത്തകരും പുഷ്പാർച്ചന നടത്തിയ ശേഷമാണ് യോഗം ആരംഭിച്ചത്

Hot Topics

Related Articles