കേരളാ പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ യുദ്ധ വിരുദ്ധ കൂട്ടായ്മ നടത്തി

കോട്ടയം : കേരളാ പോലീസ് പെൻഷനേഴ്സ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റി ആഭിമുഖ്യത്തിൽ കോട്ടയം ഹെഡ് പോസ്‌റ്റോഫീസിന് മുൻപിൽ നടത്തിയ യുദ്ധ വിരുദ്ധ കൂട്ടായ്മ എം. ജി. സർവകലാശാല സിൻഡിക്കേറ്റ് അംഗം റെജി സഖറിയ ഉദ്ഘാടനം ചെയ്തു. അഭിവാദ്യം അർപ്പിച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. വി. പുഷ്പൻ, സംസ്ഥാന കമ്മിറ്റി അംഗം ബാബു ജോർജ് എന്നിവരും, ജില്ലാ പ്രസിഡന്റ്‌ കെ.ജി രാജൻ അധ്യക്ഷനും, ജില്ലാ സെക്രട്ടറി മാത്യു ജോസഫ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി ജെബി കെ ജോൺ നന്ദിയും പറഞ്ഞു. കൂട്ടായ്മയിൽ നൂറോളും വിരമിച്ച പോലീസ്കാർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles