കോട്ടയം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തെ 127 എസ്.എച്ച്ഒമാർക്ക് സ്ഥലം മാറ്റ ഉത്തരവ് പുറത്തിറക്കി ആഭ്യന്തര വകുപ്പ്. കോട്ടയം ജില്ലയിൽ സ്ഥലം മാറ്റം ലഭിച്ച എസ്.എച്ച്ഒഒമാർ ആരൊക്കെയെന്നറിയാം.
നിലവിലെ തിടനാട് എസ്.എച്ച്. ഒ ശ്യാം കെയെയാണ് അൻസലിനു പകരം ഏറ്റുമാനൂരിൽ നിയമിച്ചിരിക്കുന്നത്. നിലവിലെ അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് ജോസിനെ മേലുകാവ് പൊലീസ് സ്റ്റേഷനിലേയ്ക്കാണ് നിയമിച്ചിരിക്കുന്നത്. നിലവിലെ മേലുകാവ് എസ്.എച്ച്.ഒ എം.ഡി അഭിലാഷിനെ നിലവിൽ ഒഴിവുള്ള ഇടുക്കി കരിങ്കുന്നം പൊലീസ് സ്റ്റേഷനിലേയ്ക്കാണ് നിയമിച്ചത്. നിലവിൽ മണിമല എസ്.എച്ച്.ഒ ആയ കെ.വി ജയപ്രകാശാണ് പുതിയ അയർക്കുന്നം സ്റ്റേഷൻ ഹൗസ് ഓഫിസർ. നിലവിലെ കടുത്തുരുത്തി സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.എസ് റെനീഷാണ് പാമ്പാടിയിലെ പുതിയ ഇൻസ്പെക്ടർ. ഏറ്റുമാനൂർ എസ്.എച്ച്.ഒ എ.എസ് അൻസലിനെ കടുത്തുരുത്തിയിലും നിയമിച്ചു. പാമ്പാടി എസ്.എച്ച്.ഒ റിച്ചാർഡ് വർഗീസിനെയാണ് പുതുതായി മണിമലയിൽ നിയമിച്ചിരിക്കുന്നത്. നിലവിൽ പാലാ എസ്എച്ച്ഒ ആയ പ്രിൻസ് ജോസഫിനെ ഇടുക്കി കുളമാവ് എസ്എച്ച്ഒ ആയി നിയമിച്ചു. എറണാകുളം തടിയിട്ടപറമ്പ് എസ്എച്ച്ഒ ആയ പി.ജെ കുര്യാക്കോസാണ് പാലായിലെ പുതിയ എസ്എച്ച്ഒ.
തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ്; സംസ്ഥാനത്തെ 127 എസ്.എച്ച്ഒമാർക്ക് സ്ഥലം മാറ്റം; കോട്ടയം ജില്ലയിൽ സ്ഥലം മാറ്റം ലഭിച്ച എസ്.എച്ച്ഒഒമാർ ആരൊക്കെ; ജാഗ്രത ന്യൂസ് ലൈവിൽ അറിയാം

Advertisements

