പത്തനംതിട്ട : പെൻഷൻ പ്രായം ഉയർത്തി ഏകീകരിക്കുക, ജീവനക്കാർക്ക് ഗുണകരമായ രീതിയിൽ ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക, മെഡിസെപ്പ് രണ്ടാംഘട്ടം ജീവനക്കാർക്ക് പ്രയോജനപ്രദമായ രീതിയിൽ നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ വിഭാഗം ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടമിനി സിവിൽ സ്റ്റേഷനു മുൻപിൽ അവകാശ സംരക്ഷണ സംഗമം സംഘടിപ്പിച്ചു.ജില്ലാ പ്രസിഡൻറ് ബിജു ശാമുവേൽ അധ്യക്ഷത വഹിച്ച അവകാശ സംരക്ഷണ സംഗമം സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീ. പി .എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അൻവർ ഹുസൈൻ,സന്തോഷ് നെല്ലിക്കുന്നിൽ,നൗഫൽ ഖാൻ,ജില്ലാ സെക്രട്ടറി ജി.ജയകുമാർ ,ജില്ലാ ട്രഷറർ ബി. പ്രശാന്ത് കുമാർ ,ജില്ലാ വൈസ് പ്രസിഡന്റുമാരായ എസ് .കെ . സുനിൽകുമാർ,അബു കോശി,വിഷ്ണു സലിംകുമാർ,ജില്ലാ ജോയിൻറ് സെക്രട്ടറിമാരായ അനിൽകുമാർ, അനു.കെ .അനിൽകുമാർ,ദർശൻ ഡി കുമാർ,പിക്കു. വി .സൈമൺ,ദിലീപ് ഖാൻ,ആർ .പ്രസാദ്,ബ്രാഞ്ച് ഭാരവാഹികളായ സുനിൽ കൃഷ്ണൻ,റിയാസ് അഹമ്മദ്, അരുൺ. സി. എസ്, കെ .ഷാജൻ,വി .ബിജു ,ഷെബിൻ വി ഷേക്ക് ,ജയപ്രസാദ്,അനിൽകുമാർ, ജുബി തോമസ് ,സജീവ് റാവുത്തർ എന്നിവർ പ്രസംഗിച്ചു.
കേരള എൻജിഒ അസോസിയേഷൻ പത്തനംതിട്ട ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ടമിനി സിവിൽ സ്റ്റേഷനു മുൻപിൽ അവകാശ സംരക്ഷണ സംഗമം സംഘടിപ്പിച്ചു

Previous article

