കോട്ടയം : പെൻഷൻ പ്രായം ഉയർത്തി ഏകീകരിക്കുക, ശമ്പള പരിഷ്ക്കരണം ഉടൻ നടപ്പിലാക്കുക, മെഡി സെപ്പ് രണ്ടാം ഘട്ടം ജീവനക്കാർക്ക് ഗുണകരമാകുന്ന രീതിയിൽ നടപ്പിലാക്കുക, പങ്കാളിത്ത പെൻഷൻ വിഭാഗം ജീവനക്കാരുടെ ആശങ്കകൾ പരിഹരിക്കുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് കൊണ്ട് എൻ.ജി.ഒ അസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ അവകാശ സംരക്ഷണ സദസ്സ് കോട്ടയം കളക്ടറേറ്റിൽ നടത്തി. എൻ.ഒ. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സതീഷ് ജോർജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമ്മേളനം കെ.പി.സി സി ജനറൽ സെക്രട്ടറി അഡ്വ: റ്റോമി കല്ലാനി നിർവഹിച്ചു.
ജില്ലാ സെക്രട്ടറി സോജോ തോമസ്, സെറ്റോ ജില്ലാ ചെയർമാൻ രഞ്ചു കെ മാത്യൂ, എൻ.ജി.ഒ അസോസിയേഷൻ കെ.ജി.ഒ.യു ഇടുക്കി ജില്ലാ സെക്രട്ടറി രാജേഷ് ബേബി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം അഷറഫ് പറപ്പള്ളി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കണ്ണൻ ആൻഡ്രൂസ്സ്, ഷാജി മോൻ പി.എസ്. റോബി .ജെ, ശ്രീകുമാർ എസ്, ജില്ലാ ഭാരവാഹികളായ സജിമോൻ സി എബ്രഹാം, ബിജുമോൻ പി.ബി, സിജിൻ മാത്യു, മുഹമ്മദ് അജ്മൽ, രാജേഷ് വി.ജി, ബിന്ദു എസ്, എന്നിവർ സംസാരിച്ചു.


