തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന സ്ഥാനാർത്ഥികൾ സൂക്ഷിക്കുക; ഈ കാര്യം ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങൾക്ക് അയോഗ്യതപോലുമുണ്ടാകാം; തിരഞ്ഞെടുപ്പ് അനൗൺസ്‌മെന്റുകൾ ഇനി സ്വകാര്യ വാഹനങ്ങളിൽ പാടില്ലെന്ന് സർക്കാർ ഉത്തരവ് ; നടപടി കേരളീയം ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ നടത്തിയ നിരന്തര ഇടപെടലിനെ തുടർന്ന്

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്ഥാനാർത്ഥികൾക്ക് അയോഗ്യതാ ഭീതി പോലും ഉയർത്തി കേരളീയം ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷന്റെ നിർണ്ണായക ഇടപെടൽ. കേരളീയം ടാക്‌സി ഡ്രൈവേഴ്‌സ് ഓർഗനൈസേഷൻ
ഒരു വർഷമായി നടത്തിയ നിയമ പോരാട്ടത്തിന്റെ ഫലമായി സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങൾ അനൗൺസ്‌മെന്റിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ് എന്ന പേരിൽ സർക്കാർ ഉത്തരവ് പുറത്തിറങ്ങി. ഓർഗനൈസേഷൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ വിഷയത്തിൽ നടപടി ഉണ്ടായിരിക്കുന്നത്.

Advertisements

മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നും പരാതി ഡിജിപിക്ക് നിർദേശം നൽകി. തുടർന്ന് ഇത് ലോ ആൻഡ് ഓർഡർ എഡിജിപിക്ക് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിനായി നൽകുകയായിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭയുടെ അംഗീകാരത്തോടെ ഇതു സംബന്ധിച്ചുള്ള ഉത്തരവും പുറത്തിറക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ടൂറിസം ടാക്‌സി മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിലിനു പോലും ഭീഷണി ആയി നിലനിൽക്കുന്ന സ്വകാര്യ വാഹനങ്ങളുടെ നിയമലംഘനം തടയാൻ ഇതുവഴി കഴിയുമെന്ന് ഓർഗനൈസേഷൻ ഭാരവാഹികൾ അറിയിച്ചു. ഇത്തരത്തിൽ സർക്കാർ ഉത്തരവ് ലംഘിച്ച് സ്വകാര്യ വാഹനങ്ങളിൽ തിരഞ്ഞെടുപ്പ് കാലത്ത് അനൗൺസ്‌മെന്റ് നടത്തിയാൽ സ്ഥാനാർത്ഥികൾ അയോഗ്യരാകുമെന്ന് ഓർഗനൈസേഷൻ ഭാരവാഹികൾ മുന്നറിയിപ്പ് നൽകി.

Hot Topics

Related Articles