ഫോട്ടോ : പുതുപ്പള്ളി ചാലുങ്കൽ മൈനാൻ കുര്യൻ അനുസ്മരണ സമ്മേളനത്തിൽ ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ അനുഗ്രഹപ്രഭാഷണം നടത്തുന്നു. ജേക്കബ് കുര്യൻ, കെപിസിസി ജനറൽ സെക്രട്ടറി ജോഷി ഫിലിപ്പ്, എംജി യൂണിവേഴ്സിറ്റി റിട്ട. പബ്ലിക്കേഷൻ ഡയറക്ടർ കുര്യൻ തോമസ് കരിമ്പനത്തറയിൽ, സി ജോൺ ചിറത്തലാട്ട് കോർ എപ്പിസ്കോപ്പാ, ഫാ സഖറിയ തോമസ്, കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. കുഞ്ചെറിയ പി ഐസക്, അഡ്വ. കെ ഫ്രാൻസിസ് ജോർജ് എംപി, ഫാ. സഖറിയ പെരിയോർമറ്റം, സാറാമ്മ പി ഐസക്, നിലയ്ക്കൽ പള്ളി വികാരി ഫാ. ജേക്കബ് മാത്യു ചന്ദ്രത്തിൽ എന്നിവർ സമീപം
പുതുപ്പള്ളി: ഫെഡറൽ ബാങ്ക് റിട്ട ചീഫ് മാനേജറും ആശ്രയാ ട്രസ്റ്റിന്റെ സെക്രട്ടറിയും പാറേട്ട് മാർ ഈവാനിയോസ് ഹോസ്പിറ്റൽ അസ്മിനിസ്ട്രേറ്ററും നിലയ്ക്കൽ പള്ളി ട്രസ്റ്റിയും ആയിരുന്ന ഇഞ്ചക്കാട്ട് ചാലുങ്കൽ നൈനാൻ കുര്യൻ അനുസ്മരണ സമ്മേളനവും‘മെമ്മറിസ് ആൻഡ് റിഫ്ലക്ഷൻസ്’ എന്ന ഓർമ്മപുസ്തകത്തിന്റെ പ്രകാശനവും പുതുപ്പള്ളി നിലയ്ക്കൽ ഓർത്തഡോക്സ് പള്ളി മിനി പാരിഷ് ഹാളിൽ നടന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജീവിതത്തിൽ സ്നേഹത്തിന്റെയും വിനയത്തിന്റെയും സൗമ്യതയുടെയും അനുഭാവപൂർണ്ണമായ പെരുമാറ്റത്തിന്റെയും മാതൃകയായിരുന്ന നൈനാൻ കുര്യനോടുള്ള സമൂഹത്തിന്റെ മമതയാണ് സ്മരണകളുടെ സമാഹാരമെന്നും ആ ജീവിതസാരം വരുംതലമുറകളെ പ്രചോദിപ്പിക്കുമെന്നും അനുസ്മരണപ്രഭാഷണവും പുസ്തകപ്രകാശനവും നിർവ്വഹിച്ച മലങ്കര ഓർത്തഡോക്സ് സഭാ കോട്ടയം ഭദ്രാസനാധിപൻ ഡോ യൂഹാനോൻ മാർ ദീയസ്കോറോസ് പറഞ്ഞു.
അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി മുഖ്യപ്രഭാഷണം നടത്തി. നിലയ്ക്കൽ ഓർത്തഡോക്സ് പള്ളി വികാരി ഫാ. ജേക്കബ് മാത്യു ചന്ദ്രത്തിൽ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ എം ജി യൂണിവേഴ്സിറ്റി റിട്ട. പബ്ലിക്കേഷൻസ് ഡയറക്ടർ കുര്യൻ തോമസ് കരിമ്പനത്തറയിൽ പുസ്തകം പരിചയപ്പെടുത്തി. അഡ്വ. ചാണ്ടി ഉമ്മൻ എംഎൽഎ വിശിഷ്ടാതിഥിയായി പങ്കെടുത്തു. കെപിസിസി ജനറൽ സെക്രട്ടറി ജോഷി ഫിലിപ്പ്, കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലർ ഡോ. കുഞ്ചെറിയ പി ഐസക്, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് മരിയ എലിസബത്ത് പോൾ, സി ജോൺ ചിറത്തലാട്ട് കോർ എപ്പിസ്കോപ്പാ, ഫാ. പി കെ സഖറിയ പെരിയോർമറ്റം, ഫാ. സഖറിയ തോമസ്, ഇ എൻ ജോർജ്, ജേക്കബ് കുര്യൻ, സാറാമ്മ പി ഐസക് എന്നിവർ സംസാരിച്ചു.


