മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ചു: വിരമിക്കാൻ രണ്ട് ദിവസം ബാക്കി നിൽക്കെ അധ്യാപകന് സസ്പെൻഷൻ

തിരുവനന്തപുരം : പോസ്റ്റ്‌ പങ്ക് വെച്ചതിനു സസ്പെൻഷൻ. മുഖ്യമന്ത്രി വി.ഡി സതീശനെ വിമർശിച്ചു സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ്‌ ഷെയർ ചെയ്തതിൽ നടപടി. ആറ്റിങ്ങൽ ഗവ.ബോയ്സ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ
ജവാദ് സുബൈറിനെയാണ് സസ്പെൻറ് ചെയ്തത്

Advertisements

വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെയാണ് സസ്പെൻഷൻ. മുഖ്യമന്ത്രിയുടെ ചിത്രം പരിഹാസപരമായി പങ്ക് വെച്ചെന്നു സസ്പെൻഷൻ ഉത്തരവ്. വിദ്യാർത്ഥികളിലും അധ്യാപകരിലും രാഷ്ട്രീയ ധ്രുവീകരണത്തിനു ശ്രമിച്ചെന്നും
ഉത്തരവിൽ പരാമർശം. മുഖ്യമന്ത്രിയെ സമൂഹ മാധ്യമങ്ങളിൽ അധിക്ഷേപിച്ചുവെന്ന കുറ്റത്തിൽ അധ്യാപകനെതിരെ കേസുമെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

യൂത്ത് കോൺഗ്രസ്സ് നേതാവിന്റെ പരാതിയിലാണ് കേസെടുത്തത്. വൈരാഗ്യ നടപടി എന്ന് ഒരു വിഭാഗം അധ്യാപകർ.

Hot Topics

Related Articles