കോട്ടയം വൈക്കത്ത് അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങാ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ വീട്ടമ്മ മരിച്ചു: മരിച്ചത് ആറാട്ടുകുളങ്ങര സ്വദേശിനി

വൈക്കം:അലുമിനിയം തോട്ടി ഉപയോഗിച്ച് മാങ്ങാ പറിക്കുന്നതിനിടയിൽ ഷോക്കേറ്റ വീട്ടമ്മ മരിച്ചു. ആറാട്ടുകുളങ്ങര ഇടത്തിൽ അനിരുദ്ധൻ്റെ ഭാര്യ രമണി(64)യാണ് വീട്ടുവളപ്പിലെ മാവിൽ നിന്ന് മാങ്ങ പറിക്കുന്നതിനിടയിൽ അപകടത്തിൽപ്പെട്ടത്. ഇന്ന് രാവിലെ 11നായിരുന്നു സംഭവം. വീട്ടമ്മയുടെ നിലവിളികേട്ട് അയൽ വാസിയുമായി സംസാരിച്ചു നിന്ന കാഴ്ച പരിതിയുള്ള ഭർത്താവ്
അനിരുദ്ധൻ ഓടിയെത്തി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വൈദ്യുതാഘാതമേറ്റ് തെറിച്ച് പോയി. പിന്നിട് സമീപ വാസി ചെരിപ്പിന് അടിച്ച് വിട്ടമ്മയെ തോട്ടിയിൽ നിന്ന് വേർപെടുത്തി ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ

Advertisements

Hot Topics

Related Articles