കോട്ടയം : നഗരസഭ ഈരയിൽകടവ് വാർഡിൽ പഠനോപകരണ വിതരണം നാളെ മെയ് 30 ശനിയാഴ്ച നടക്കും. മുൻ കൗൺസിലർ റീബ വർക്കിയുടെ അധ്യക്ഷതയിൽ അഭിനന്ദൻ 2026 നഗരസഭ ചെയർമാൻ എം പി സന്തോഷ് കുമാർ ഉദ്ഘാടനം ചെയ്യും. ബി ജെ പി വെസ്റ്റ് ജില്ല പ്രസിഡണ്ട് ജി ലിജിൻ ലാൽ പഠനോപകരണ വിതരണ ഉദ്ഘാടനം നിർവ്വഹിക്കും. അഡ്വ. എൻ ശങ്കർറാം മുഖ്യപ്രഭാഷണം നടത്തും. റസിഡൻസ് അസോസിയേഷൻ അധ്യക്ഷൻ മാരായ പ്രകാശ് ഏബ്രഹാം പുല്ലാട്ട് , ജി അബ്‌ദുൾ മജീദ് , രാജീവൻ നായർ മതുമൂല , വാർഡ് കൗൺസിലർ ടി എൻ ഹരികുമാർ , എ ഡി എസ് ചെയർപേഴ്സൺ മിനി ചിത്തിരത്തിൽ എന്നിവർ പ്രസംഗിക്കും. എസ് എസ് എൽ സി , പ്ളസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും മെമൻ്റോയും സമ്മേളനത്തിൽ വച്ച് വിതരണം ചെയ്യും. 150 ൽ പരം കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം നടത്തും . കലക്ടേറ്റിന് സമീപം പോലീസ് സൊസ്സെറ്റി ഹാളിൽ വൈകിട്ട് അഞ്ചിന് ആണ് പരിപാടി.
നഗരസഭ ഈരയിൽകടവ് വാർഡിൽ പഠനോപകരണ വിതരണം നാളെ മെയ് 30 ശനിയാഴ്ച


