പ്രപഞ്ചത്തിന്റെ ശില്പനിർമ്മിതി: ഗ്രഹങ്ങളിൽ നിന്ന് കോസ്മിക് വെബിലേക്ക് വേനൽ അയനാന്ത ദിനാചരണം കേരള സയൻസ് സിറ്റിയിൽ നടന്നു

കുറവാ ലങ്ങാട്: സയൻസ് സിറ്റി, കോട്ടയവും ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി (BSS) കോട്ടയം ചാപ്റ്ററും സംയുക്തമായി സംഘടിപ്പിച്ച വേനൽ അയനാന്ത ദിനാചരണം ശ്രദ്ധേയമായി. കേരള സയൻസ് സിറ്റിയുടെ ആദ്യ ഔട്ട്റീച്ച് പരിപാടിയായ ചടങ്ങിൽ വിദ്യാർത്ഥികളും അധ്യാപകരും ശാസ്ത്രസ്നേഹികളും പങ്കെടുത്തു.

Advertisements

കേരള സയൻസ് സിറ്റി അസിസ്റ്റന്റ്റ് ഡയറക്ടർ ശ്രീമതി ലൈല ജാസ്മിൻ ടീച്ചർ അധ്യക്ഷയായ ചടങ്ങിൽ ബ്രേക്ക്ത്രൂ സയൻസ് സൊസൈറ്റി സംസ്ഥാന സെക്രട്ടറി ശ്രീ തങ്കച്ചൻ ആശംസകൾ അർപ്പിച്ചു. കേരള സയൻസ് സിറ്റി സയന്റിഫിക് ഓഫീസർ ശ്രീ സുജിത് ബി. കല്ലറ സ്വാഗതം ആശംസിച്ചു.
. തുടർന്ന് പ്രശസ്ത ആസ്ട്രോഫിസിസിസ്റ്റും ന്യൂമാൻ കോളേജ്, തൊടുപുഴയിലെ മുൻ അസോസിയേറ്റ് പ്രൊഫസറുമായ ജോസഫ് “പ്രപഞ്ചത്തിന്റെ ശില്പനിർമ്മിതി: ഗ്രഹങ്ങളിൽ നിന്ന് കോസ്മിക് വെബിലേക്ക്” എന്ന വിഷയത്തിൽ പ്രഭാഷണം നടത്തി. സൗരയൂഥത്തിൽ നിന്ന് ഗാലക്സികളിലേക്കും പ്രപഞ്ചത്തിലെ അതിവിശാല ഘടനകളായ കോസ്മിക് വെബിലേക്കുമുള്ള മനുഷ്യൻ്റെ അറിവിന്റെ വികാസം അദ്ദേഹം ലളിതമായി വിശദീകരിച്ചു. പ്രഭാഷണത്തിന് ശേഷം നടന്ന സംവാദത്തിൽ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പരിപാടിയുടെ ഭാഗമായി സൂര്യകലങ്ക നിരീക്ഷണം, സൺഡയൽ നിർമ്മാണം, ഭൂമി-സൂര്യ ദൂരം കണക്കാക്കൽ, ഭൂമിയുടെ ചുറ്റളവ് അളക്കൽ തുടങ്ങിയ കൈകൊണ്ട് ചെയ്യാവുന്ന ശാസ്ത്ര പ്രവർത്തനങ്ങളും സംഘടിപ്പിച്ചു. പങ്കെടുത്ത വിദ്യാർത്ഥികൾക്ക് ശാസ്ത്രീയ ആശയങ്ങൾ നേരിട്ട് അനുഭവിച്ചറിയാൻ ഈ പ്രവർത്തനങ്ങൾ അവസരമൊരുക്കി.

ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും സമൂഹത്തിൽ വളർത്തുന്നതിനായി കേരള സയൻസ് സിറ്റി കൂടുതൽ ജനകീയ ശാസ്ത്ര പരിപാടികൾ സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

Hot Topics

Related Articles