കരൂര്‍: വിജയ്യുടെ തമിഴ് വെട്രി കഴകം സംഘടിപ്പിച്ച റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് കുട്ടികളക്കം ഒട്ടേറെ പേർ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് നടൻ വിശാല്‍.വാർത്ത ഹൃദയ ഭേദകമാണെന്നും നിരപരാധികളായ ഇരകളെ ഓർക്കുമ്ബോള്‍ തന്റെ ഹൃദയം നുറുങ്ങുന്നുവെന്നും വിശാല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
“Utter Nonsense.നടനും രാഷ്ട്രീയക്കാരനുമായ വിജയ്യുടെ റാലിയില്‍ തിക്കിലും തിരക്കിലും പെട്ട് കുട്ടികളുള്‍പ്പെടെ 30-ലധികം പേർക്ക് ജീവൻ നഷ്ടപ്പെട്ടു എന്ന വാർത്ത കേള്‍ക്കുന്നത് ഹൃദയഭേദകമാണ്. ആ നിരപരാധികളായ ഓരോ ഇരകളെയും ഓർത്ത് എന്റെ ഹൃദയം നുറുങ്ങുന്നു. അവരോടും അവരുടെ കുടുംബങ്ങളോടും ഞാൻ എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.അവരുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടെ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മരിച്ച ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് @TVKVijayHQ പാർട്ടിയോട് എന്റെ ആത്മാർത്ഥമായ അഭ്യർത്ഥിക്കുന്നു, കാരണം പാർട്ടിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞ കാര്യം അതാണ്. ഭാവിയില്‍ നടക്കുന്ന ഏതൊരു രാഷ്ട്രീയ റാലിയിലും ഇനി മുതല്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.” വിശാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. റാലിയില്‍ പങ്കെടുക്കാനെത്തിയരുടെ എണ്ണം നിയന്ത്രണാതീതമായതാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.


