കോട്ടയം: കിളിരൂർ കുന്നിന്മേൽ ദേവീക്ഷേത്രത്തിനു സമീപം ബിരിയാണിയുടെ അവശിഷ്ടങ്ങൾ അടക്കമുള്ള മാലിന്യങ്ങൾ തള്ളി. കഴിഞ്ഞ ദിവസം രാത്രിയിലാണ് ക്ഷേത്രത്തിന്റെ മൈതാനത്തിനു സമീപം മാലിന്യങ്ങൾ തള്ളിയത്. ക്ഷേത്രത്തിന്റെ വാതിലിനു മുന്നിലായാണ് ഇറച്ചിയുടെ അടക്കമുള്ള അവശിഷ്ടങ്ങൾ ഒരു പാക്കറ്റിലാക്കി തള്ളിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ പത്ത് മണിവരെ ക്ഷേത്രത്തിനു സമീപം കമ്മിറ്റി ഭാരവാഹികളുണ്ടായിരുന്നു. ഇതിന് ശേഷം രാവിലെ ക്ഷേത്രം തുറക്കാൻ എത്തിയവരാണ് ഇത്തരത്തിൽ മാലിന്യം തള്ളിയത് കണ്ടെത്തിയത്. തുടർന്ന് ഇവർ പരാതിയുമായി രംഗത്ത് എത്തിയിട്ടുണ്ട്. സംഭവത്തിൽ ശക്തമായ നടപടിയെടുക്കണമെന്നും മാലിന്യം തള്ളിയവരെ കണ്ടെത്തണമെന്നും ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ശ്രീനാഥ് ആവശ്യപ്പെട്ടു.
Advertisements



