ദുരൂഹത ഒളിപ്പിച്ച് ‘കറുത്ത കുന്നുകള്‍’ ! കിരാന കുന്നുകളിൽ പാക്കിസ്ഥാൻ ഒളിപ്പിച്ചത് എന്ത് : അറിയാം ആ കുന്നുകളെ പറ്റി

ന്യൂഡൽഹി: പാകിസ്‌താനിൽ ആണവച്ചോർച്ചയുണ്ടായെന്ന പ്രചാരണത്തിലൂടെ രണ്ടുദിവസമായി വാർത്തകളിൽ ഇടംനേടിയിരിക്കുകയാണ് കിരാന കുന്നുകൾ.പാക് പഞ്ചാബ് പ്രവിശ്യയിലുള്ള സർഗോധ ജില്ലയിലെ ‘കറുത്ത കുന്നുകള്‍’ എന്നറിയപ്പെടുന്ന കിരാന കുന്നുകള്‍ ലോകം ശ്രദ്ധിച്ചുതുടങ്ങുന്നത് 1983-നുശേഷമാണ്. അവർ ആണവപരീക്ഷണത്തിനായി ഇവിടെ ഒരുക്കങ്ങള്‍ തുടങ്ങുന്നത് അക്കാലത്താണ്.

Advertisements

ഓപ്പറേഷൻ സിന്ദൂറില്‍ കിരാന കുന്നുകള്‍ ആക്രമിച്ചെന്നും ഇവിടെയുള്ള പാക് ആയുധസംഭരണകേന്ദ്രത്തില്‍ നടത്തിയ ആക്രമണത്തെത്തുടർന്ന് ആണവച്ചോർച്ചയുണ്ടായെന്നുമാണ് സാമൂഹികമാധ്യമങ്ങളിലൂടെ കഴിഞ്ഞദിവസങ്ങളിലുണ്ടായ പ്രചാരണം. എന്നാല്‍, ഇത് ഇന്ത്യ പൂർണമായി നിഷേധിച്ചു. കഴിഞ്ഞദിവസത്തെ പത്രസമ്മേളനത്തില്‍, കിരാന കുന്നിലേക്ക് ഇന്ത്യൻസൈന്യം ആക്രമണം നടത്തിയില്ലെന്ന്, സൈനികനീക്കങ്ങള്‍ക്ക് ചുക്കാൻപിടിച്ച എയർ ഓപ്പറേഷൻസ് ഡയറക്ടർ ജനറല്‍ എയർ മാർഷല്‍ എ.കെ. ഭാർതി വ്യക്തമാക്കി.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

പത്ത് ഭൂഗർഭ തുരങ്കങ്ങള്‍ പാക് സൈന്യം ഇവിടെ നിർമിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇവയിലാണ് പാക് ആണവായുധങ്ങള്‍ സംഭരിച്ചുവെച്ചിരിക്കുന്നതെന്നാണ് പ്രചാരണം. സർഗോധാ വ്യോമത്താവളത്തിലേക്ക് ഇവിടെനിന്ന് 20 കി.മീ.മാത്രം. ഖുശബ് ആണവസമുച്ചയം 75 കി.മീ. അകലെയാണ്. 1970-ലാണ് പാക് പ്രതിരോധമന്ത്രാലയം കിരാന കുന്നുകള്‍ ഏറ്റെടുത്ത് റഡാർ സ്റ്റേഷൻ നിർമിച്ചത്. 1983 മുതല്‍ 1990 വരെ അവർ ഇവിടെ ആണവപരീക്ഷണം നടത്തി.

Hot Topics

Related Articles