കോട്ടയം : സ്ക്കൂളുകൾക്ക് നേരെ നടക്കുന്ന വിവിധ തരത്തിലുള്ള ഇടപെടലുകൾ വിദ്യാഭ്യാസ – അദ്ധ്യാപന മേഖലയിൽ ആശങ്ക സൃഷ്ടിക്കുന്നതാണ്. വിദ്യാർത്ഥികൾക്കിടയിൽ ഇത് ആശങ്ക സൃഷ്ടിക്കുന്നതും അരക്ഷിതാവസ്ഥ രൂപപ്പെടുത്തുന്നതുമാണ്.
വിധ്വംസക ശക്തികൾ വിദ്യാഭ്യാസ മേഖലയിൽ മന: പൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കരുതെന്നും സർക്കാർ നിലപാട് നിഷ്പക്ഷമായിരിക്കണമെന്നും ചങ്ങനാശ്ശേരി അതിരൂപത സെൻട്രൽ പി.ടി.എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമീപകാലത്ത് എയ്ഡഡ് മാനേജ്മെൻ്റുകൾക്ക് നേരെ നടക്കുന്ന ദുഷ്പ്രചരണങ്ങൾ ആശങ്ക നിറഞ്ഞതും മാനേജ്മെൻറുകളുടെ സ്വതന്ത്ര്യത്തിന്മേലും ന്യൂനപക്ഷ അവകാശങ്ങൾക്ക് നേരെയുള്ള കൈ കടത്തലുമാണ്.
എയ്ഡഡ് മേഖലയിലെ നിയമനങ്ങൾ ഉൾപ്പെടെയുള്ള നിലപാടുകളിൽ സർക്കാരും വിദ്യാഭ്യാസ വകുപ്പും തുടരുന്ന അവകാശ ധ്വംസനങ്ങൾ നീതീകരിക്കാവുന്നതല്ല എന്നും അതിരൂപത സെൻട്രൽ പി ടി എ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിരൂപത സെൻട്രൽ പി ടി എ പ്രസിഡൻ്റ് ടോജോ ചിറ്റേട്ടുകളം പ്രമേയം അവതരിപ്പിച്ചു. കോർപ്പറേറ്റ് മാനേജർ ഫാദർ.ജോബി മൂലയിൽ, സെൻട്രൽ പി ടി എ സെക്രട്ടറി സിറിയക്ക് മാത്യു., എക്സിക്യൂട്ടിവ് അംഗങ്ങളായ ജയിംസ് .കെ. ജെ, ജോളി ജോസഫ്, സെബിൻ ജോസഫ്, കെ.ആർ.ശങ്കരയ്യ, സിൻ്റാ ജോസഫ്, ജിൻസി ജോസഫ്, നെസ്സിയ നാസ്സർ, അജിതാ സജീവ്, സോണി മോൻ സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.


