ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളെ ലക്ഷ്യമിട്ട് മോഷണം : തിരുവനന്തപുരം സ്വദേശി പെരുവയിൽ അറസ്റ്റിൽ

പെരുവ : ഒറ്റക്ക് താമസിക്കുന്ന പ്രായമായ സ്ത്രീകളെ ലക്ഷ്യമിട്ട് നിരവധി മോഷണ കേസിൽ പ്രതിയായ യുവാവിനെ പെരുവയിൽ നിന്നും പോലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം, അഞ്ചൽ, അനിൽ ഭവൻവീട്ടിൽ കൊച്ചു നാരായണൻ മകൻ അനിൽകുമാർ (36) ആണ് അറസ്റ്റിലായത്.
ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ഗുരുവായൂർ അമ്പലത്തിന് സമീപം ഫ്ലാറ്റിൽ താമസിച്ചു വന്ന സ്ത്രീയുടെ കയ്യിൽ നിന്നും മൂന്നു പവൻ സ്വർണാഭരണങ്ങൾ മോഷ്ടിച്ച ഇയാൾ അവിടെ നിന്നും മുങ്ങി തിങ്കളാഴ്ച രാത്രി 10 മണിയോടെ മറ്റൊരു മോഷണം പെരുവയിൽ പ്ലാൻ ചെയ്യുന്നതിനിടയിൽ വെള്ളൂർ പോലീസിന്റെ സഹായത്തോടെ ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഇയാൾക്കെതിരെ തൃശ്ശൂർ ജില്ലയിലെ ആളൂർ കോഴിക്കോട് മുതലായ സ്ഥലങ്ങളിലും നിരവധി മോഷണം കേസുകൾ ഉണ്ടെന്ന് പോലീസ് പറഞ്ഞു.

Advertisements

Hot Topics

Related Articles