കോട്ടയം : എ.ബി.വി.പി യുടെ 41ാമത് സംസ്ഥാന സമ്മേളനം കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ ദേശീയ സെക്രട്ടറി ശ്രാവൺ.ബി. രാജ് ഉത്ഘാടനം ചെയ്തു. സംസ്ഥാന അധ്യക്ഷൻ ഡോ. വൈശാഖ് സദാശിവൻ അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ജനറൽ സെക്രട്ടറി അഡ്വ. ബി.അശോക്, സ്വാഗത സംഘം ചെയർമാൻ പത്മശ്രീ ഡോ. സി.ഐ ഐസക് എന്നിവർ സംസാരിച്ചു.
രാജ്യത്തെ ജെൻസി ദേശീയതയ്ക്ക് ഒപ്പമാണെന്ന് രാജ്യത്തെ വിവിധ സർവകലാശാലാ തെരഞ്ഞെടുപ്പുകൾ തെളിയിച്ചെന്നും ദേശീയതയുടെ ഉറച്ച ശബ്ദം വ്യത്യസ്ത മേഖലകളിൽ കേരളത്തിലും ശക്തി ആർജ്ജിച്ചു കഴിഞ്ഞു എന്നും ഉത്ഘാടനം നിർവഹിച്ചു കൊണ്ട് ദേശീയ സെക്രട്ടറി ശ്രാവൺ.ബി. രാജ് പറഞ്ഞു. സംസ്ഥാന അധ്യക്ഷനായി ഡോ. വൈശാഖ് സദാശിവൻ (തിരുവനന്തപുരം) സംസ്ഥാന സെക്രട്ടറിയായി യദുകൃഷ്ണൻ (വയനാട്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. “ഓപ്പറേഷൻ സിന്തൂർ” എന്ന വിഷയത്തിൽ മുൻ സൈനിക ഉദ്യോഗസ്ഥനും സംവിധായകനുമായ മേജർ രവി സംസാരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളത്തിൽ ഉന്നത വിദ്യാഭ്യാസ രംഗത്ത് വിദ്യാർത്ഥികളുടെ കൊഴിഞ്ഞു പോക്കിൽ സമ്മേളനം ആശങ്കപ്പെടുത്തി.സംസ്ഥാനത്തിന്റെ പൊതു കടം വർദ്ധിക്കുന്നതും സ്ത്രീ സുരക്ഷ വലിയ വെല്ലുവിളി നേരിടുന്നതും പൊതുപ്രമേയത്തിൽ ചർച്ചയായി.
ഭാരതത്തിലെ ജെൻസി,വിദ്യാഭ്യാസത്തിലെ എ ഐ സ്വാധീനം,പൗരധർമ്മം,ലഹരി വിമുക്ത യുവത്വം,കേരളത്തിൽ നിന്നുമുള്ള വിദ്യാർത്ഥികളുടെ പലായനം എന്നീ വിഷയങ്ങളിൽ സംവാദ സദസ്സുകൾ നടക്കും.
ഫെബ്രുവരി 7 ന് വന്ദേമാതരത്തിന്റെ 150ാം വാർഷികവുമായി ബന്ധപ്പെട്ട സെമിനാർ പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ശ്രീ. ജെ.നന്ദകുമാർ നയിക്കും.
11 മണിക്ക് കോട്ടയം നാഗമ്പടം സ്റ്റാൻഡിലേക്ക് വിദ്യാർത്ഥി റാലിയും തുടർന്ന് റീട്രീറ്റ് സെൻ്ററിൽ പൊതുസമ്മേളനവും നടക്കും.


