കുമരകം: കുമരകത്തിന്റെ സാമൂഹികവും സാംസ്കാരികവും വാദ്യാഭ്യാസപരവുമായ വളർച്ചയിൽ മുഖ്യപങ്കു വഹിക്കുന്ന, ശ്രീനാരായണഗുരുവിനാൽ പ്രതിഷ്ഠ നടത്തപ്പെട്ട ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 121 – മത് ഉത്സവം ഫെബ്രു: 21 ന് ആരംഭിച്ച് 28 ന് ആറാട്ടോടെ സമാപിക്കും. ക്ഷേത്ര ചടങ്ങുകൾക്ക് പുറമേ വിവിധങ്ങളായ കലാപരിപാടികളും ഈ വർഷത്തെ ഉത്സവത്തിനു മാറ്റുകൂട്ടും.
ഫെബ്രുവരി 21രാത്രി 7.15 നും 7.50 നുള്ളിലുള്ള ശുഭ മുഹൂർത്തത്തിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ: എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രി, ക്ഷേത്രം മേൽശാന്തി പി.എം മോനേഷ് ശാന്തിയുടേയും മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റ് നടക്കും, തുടന്ന് ആകാശവിസ്മയവും തങ്കരഥം എഴുന്നള്ളിപ്പും . 7.45 ന് ബിപിൻഷാന്റെ പ്രഭാഷണം 9 മുതൽ നൃത്തസന്ധ്യ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഫെബ്രുവരി: 22 ഞായർ ഒന്നാം ഉത്സവം (ദേവസ്വം ഉത്സവം ),
ക്ഷേത്രചടങ്ങുകൾക്കു പുറമേ രാവിലെ 10 മുതൽ വിദ്യാഭ്യാസ അവാർഡുദാന സമ്മേളനം. ദേവസ്വം പ്രസിഡന്റ് എ കെ ജയപ്രകാശിന്റെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം ചെയ്യും. ദേവസ്വം പണിതു നൽകുന്ന വീടിന്റെ താക്കോൽ ദാനം ഫ്രാൻസിസ് ജോർജ് എം.പി നിർവ്വഹിക്കും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ വിദ്യാഭ്യാസ അവാർഡുകൾ നൽകും . എസ് എൻ ഡി പി കോട്ടയം യൂണിയൻ കൺവീനർ സുരേഷ് പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാപഞ്ചായത്തംഗം പി.കെ വൈശാഖ് ആദരിക്കൽ ചടങ്ങ് നിർവ്വഹിക്കും. എരമല്ലൂർ ഉഷേന്ദ്രൻ തന്ത്രിയുടെ പ്രഭാഷണത്തേത്തുടർന്ന് സമ്മേനത്തിൽ ആശംസകളർപ്പിച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.പി ഗോപി ,വൈസ്.പ്രസിഡന്റ് രമ്യാ ഷിജോ, ബ്ലോക്ക് പഞ്ചായത്തംഗം അഡ്വ: വിഷ്ണുമണി, പഞ്ചായത്ത് അംഗങ്ങളായ കെ.എസ് സലിമോൻ , പി.ഐ എബ്രഹാം, പി.കെ സേതു , ആർഷാ ബൈജു , എസ് എൻ ഡി പി ശാഖായോഗം ഭാരവാഹികളായ എം.ജെ അജയൻ , കെ.എൻ വിജയപ്പൻ, കെ.കെ സാബു , എസ്.ഡി പ്രസാദ്, എസ് കെ എം എച്ച് എസ് എസ് പ്രിൻസിപ്പാൾ സുനിമോൾ എസ് , എസ് കെ എം എച്ച് എസ് ഹെഡ്മിസ്ട്രസ് സുജ.പി. ഗോപാൽ, എസ് കെ എം പബ്ലിക് സ്കൂൾ പ്രിൻസിപ്പാൾ അനീഷ് കെ ചെറിയാൻ തുടങ്ങിയവർ പ്രസംഗിക്കും. സമ്മേളനത്തിന് ദേവസ്വം വൈസ്.പ്രസിഡന്റ് ഇൻചാർജ് റ്റി.ബി രഞ്ജിത്ത് സ്വാഗതവും ദേവസ്വം മാനേജർ എസ്. വി സുരേഷ് കുമാർ കൃതഞ്ജതയും പറയും.
ഫെബ്രുവരി: 23 തിങ്കൾ ദേവസ്വം ഉത്സവം (രണ്ടാം ഉത്സവം ), ക്ഷേത്ര ചടങ്ങുൾക്ക് പുറമേ രാത്രി 7 മുതൽ എസ് കെ എം പബ്ലിക്സ്കൂൾ സീനിയർ സെക്കണ്ടറി വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന ” റിഥം”
ഫെബ്രുവരി: 24 ചൊവ്വ ദേവസ്വം ഉത്സവം (മൂന്നാം ഉത്സവം ) ക്ഷേത്ര ചടങ്ങുകൾ, രാത്രി 7.45 മുതൽ തിരുവനന്തപുരം നർമ്മകല അവതരിപ്പിക്കുന്ന “മെഗാഷോ”
ഫെബ്രവരി 25 ബുധൻ (നാലാം ഉത്സവം ) ക്ഷേത്ര ചടങ്ങുകൾ, വൈകുന്നേരം 5.30 ന് ഘോഷയാത്ര, 6 ന് വൈക്കം മുരളിയുടെ പ്രഭാഷണം , 7.30 മുതൽ കണ്ണൂർ കൊട്ടിയൂർ സംഘം അവതരിപ്പിക്കുന്ന “അൽത്തറ ഭജൻസ്”
ഫെബ്രുവരി:26 വ്യാഴം( അഞ്ചാം ഉത്സവം) ക്ഷേത്ര ചടങ്ങുകൾ, വൈകുന്നേരം 4 ന് ഘോഷയാത്ര, രാത്രി 7. 15 മുതൽ അമൃത റ്റി.വി. ഫെയിം അരവിന്ദ് നയിക്കുന്ന “ഗാനമേള”
ഫെബ്രുവരി: 27 വെള്ളി (ആറാം ഉത്സവം ), ക്ഷേത്ര ചടങ്ങുകൾ, വൈകുന്നേരം 6 മുതൽ പള്ളിനായാട്ട് മഹോത്സവഘോഷയാത്ര, രാത്രി 7 മുതൽ പിന്നണി ഗായകനും സംഗീത സംവിധായകനുമായ ഷിബു ആന്റെണി നയിക്കുന്ന “കൊച്ചിൻ സൂപ്പർ ബീറ്റ്സിന്റെ ഗാനമേള
ഫെബ്രുവരി :28 ശനി (ഏഴാം ഉത്സവം – ആറാട്ട് മഹോത്സവം ), ക്ഷേത്ര ചടങ്ങുകൾ, വൈകുനേരം 4ന് വിവിധ കാലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര, താലപ്പൊലി, 4.30 ന് ഘോഷയാത്രക്ക് നവനസ്രത്ത് പള്ളി ഇടവകയുടെ സ്വീകരണം, 5.30 നും 6.30 നുമുള്ളിൽ ആറാട്ട്, മഹാകാണിയ്ക്ക, കൊടിയിറക്ക്, വൈകുന്നേരം 6 ന് ഷാജിമോൻ ഒളശ്ശയുടെ ” ഗുരുനാമവൈഖരി ഭജൻസ്”, 7 ന് കുച്ചിപ്പുടി, 8.30 മുതൽ തിരുവനന്തപുരം പാർത്ഥസാരഥിയുടെ ഇതിഹാസ നാടകം ” “പളനിആണ്ടവൻ”. നാടകത്തോടെ 121 – മത് ശ്രീകുമാരമംഗലം ക്ഷേത്രോത്സവത്തിന് സമാപനമാകും.


